Thursday, September 19, 2024

Tag: Sports

നേരത്തെ, ടൂർണമെന്‍റിൽ ആദ്യമായി ഫോമിലേക്കുയർന്ന ഓപ്പണർ വിരാട് കോലി 76 റൺസുമായി ടോപ് സ്കോററായി. അഞ്ചാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട അക്ഷർ പട്ടേലാണ് (31 പന്തിൽ 47) തുടക്കത്തിലെ ബാറ്റിങ് തകർച്ച കോലിയുമൊത്ത് അതിജീവിച്ചത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലുകൾ ജയിച്ച ടീമുകളിൽ ഇരു സംഘവും മാറ്റം വരുത്തിയിരുന്നില്ല. ആദ്യ ഓവറിൽ മാർക്കോ യാൻസനെതിരേ മൂന്നു ബൗണ്ടറിയുമായി തുടങ്ങിയ കോലി മികച്ച ഫോമിന്‍റെ സൂചനകൾ നൽകി. തൊട്ടടുത്ത ഓവർ എറിയാനെത്തിയത് സ്പിന്നർ കേശവ് മഹാരാജ്. ഈ ഓവറിൽ രോഹിത് ശർമ രണ്ടു ബൗണ്ടറി നേടി നയം വ്യക്തമാക്കിയെങ്കിലും, ഇതേ ഓവറിൽ രോഹിതിന്‍റെയും (5 പന്തിൽ 9) ഋഷഭ് പന്തിന്‍റെയും (2 പന്തിൽ 0) വിക്കറ്റ് നേടിയ മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് ആധിപത്യം നൽകി. എന്നാൽ, കാഗിസോ റബാദയ്‌ക്കെതിരേ തന്‍റെ ട്രേഡ് മാർക്ക് പിക്കപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച സൂര്യകുമാർ യാദവ് ഫൈൻ ലെഗ്ഗിൽ ഹെൻറിച്ച് ക്ലാസിനു പിടി കൊടുത്തതോടെയാണ് ഇന്ത്യ ശരിക്കും പ്രതിരോധത്തിലായത്. അപ്പോൾ സ്കോർ 34/3. എന്നാൽ, ഇവിടെ ഒരുമിച്ച അക്ഷർ പട്ടേലും കോലിയും ചേർന്ന് സ്കോർ 106 വരെയെത്തിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ അക്ഷർ നാലു സിക്സറുകൾ കൂടി നേയി ശേഷമാണ് കളം വിട്ടത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡികോക്കിന്‍റെ ഡയറക്റ്റ് ഹിറ്റിൽ അപ്രതീക്ഷിതമായി റണ്ണൗട്ടാകുകയായിരുന്നു. തുടർന്നെത്തിയ ശിവം ദുബെ, മുൻ മത്സരങ്ങളിലേതിനെ അപേക്ഷിച്ച് കൂടുതൽ ഇന്‍റന്‍റോടെ ബാറ്റ് ചെയ്തു. 16 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത ദുബെ അവസാന ഓവറിലാണ് പുറത്തായത്. 48 പന്തിൽ 50 തികച്ച കോലി അടുത്ത പത്ത് പന്തിൽ 26 റൺസ് കൂടി നേടിയാണ് പത്തൊമ്പതാം ഓവറിൽ പുറത്തായത്. ആകെ 59 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 76 റൺസ്. രണ്ടു സിക്സും പിറന്നത് അമ്പതിനു ശേഷമായിരുന്നു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ റീസ ഹെൻട്രിക്സിനെ (4) ജസ്പ്രീത് ബുംറയും മൂന്നാം ഓവറിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ (4) അർഷ്‌ദീപ് സിങ്ങും പുറത്താക്കി. എന്നാൽ, മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്വിന്‍റൺ ഡി കോക്കും (31 പന്തിൽ 39) ട്രിസ്റ്റൻ സ്റ്റബ്സും (21 പന്തിൽ 31) ജയത്തിന് അടിത്തറ പാകി. ഇതിനു ശേഷമായിരുന്നു ഇന്ത്യൻ ബൗളർമാരെ ക്ലബ് നിലവാരത്തിലേക്കു താഴ്ത്തിയ ക്ലാസന്‍റെ വെടിക്കെട്ട്. 2012നു ശേഷം ആദ്യമായാണ് ഒരു ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടുന്ന ക്യാപ്റ്റൻ ബാറ്റിങ് തെരഞ്ഞെടുക്കുന്നത്. അതേസമയം, മുൻപ് എട്ടു ഫൈനലുകളിൽ ഏഴു തവണയും ടോസ് നേടിയ ടീം തന്നെയാണ് കപ്പ് നേടിയത് എന്ന ചരിത്രവുമുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരാജയമറിയാതെയാണ് ഫൈനലിൽ വരെയെത്തിയത്. പ്ലെയിങ് ഇലവൻ: ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ. ദക്ഷിണാഫ്രിക്ക - ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, ആൻറിച്ച് നോർക്കിയ, കാഗിസോ റബാദ, ടബ്രെയ്സ് ഷംസി.

ഈ കപ്പ് ഞങ്ങളിങ്ങെടുക്കുവാ. T20 ലോകകപ്പ് ഇന്ത്യക്ക്

ബ്രിഡ്ജ്‌ടൗൺ: പടിക്കൽ കലമുടയ്ക്കുന്ന പതിവ് ദക്ഷിണാഫ്രിക്ക ആവർത്തിച്ചു. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ ചാംപ്യൻമാർ. ഓരോ ഓവറിലും ജയ പരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ ഏഴു റൺസിനാണ് ഇന്ത്യയുടെ ...

India out of World Cup Qualifiers

പ്ര​തീ​ക്ഷ​ക​ള്‍ പൊ​ലി​ഞ്ഞു; ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്

ദോ​ഹ: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നോ​ട് തോ​റ്റ് ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ല്‍ നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്. ഒ​രു ഗോ​ളി​ന് മു​ന്നി​ട്ടു നി​ന്ന ശേ​ഷ​മാ​ണ് 2-1 ഇ​ന്ത്യ തോ​ൽ​വി ...

ജര്‍മൻ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

ജര്‍മൻ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

കളിക്കാരനായും പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം സമ്മാനിച്ച ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍(78) അന്തരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങള്‍ ...

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ഐസിസി സസ്പെൻഡ് ചെയ്തു

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ഐസിസി സസ്പെൻഡ് ചെയ്തു

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ കായിക മന്ത്രി പിരിച്ചുവിട്ട് ഇടക്കാല സമിതിയെ നിയമിച്ചതിന് പിന്നാലെ ക്രിക്കറ്റ് ഭരണത്തിൽ സർക്കാർ ഇടപെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശ്രീലങ്കൻ ...

sri-lankas-angelo-mathews-timed-out-in-international-cricket-first-during-world-cup-clash-with-bangladesh

ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ട് ആവുന്ന ആദ്യ ബാറ്ററായി ആഞ്ചലോ മാത്യൂസ്

ലോകകപ്പിൽ ബംഗ്ലദേശുമായുള്ള ശ്രീലങ്കയുടെ പോരാട്ടത്തിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ടൈം ഔട്ടാകുന്ന ആദ്യ കളിക്കാരനായി ആഞ്ചലോ മാത്യൂസ്; മാത്യൂസിന് ഹെൽമെറ്റ് സ്ട്രാപ്പിൽ പ്രശ്‌നമുണ്ടായിരുന്നു, ആവശ്യമായ രണ്ട് മിനിറ്റിനുള്ളിൽ ഡെലിവറി ...

2022ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ  രണ്ടാമത്തെ മൾട്ടിമെഡൽ ജേതാവായി 22കാരിയായ ഐശ്വരി പ്രതാപ്.

2022ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാമത്തെ മൾട്ടിമെഡൽ ജേതാവായി 22കാരിയായ ഐശ്വരി പ്രതാപ്.

ഇന്ത്യയുടെ 22 കാരിയായ ഐശ്വരി പ്രതാപ് സിംഗ് തോമർ ഷൂട്ടർ രമിത ജിൻഡാലിന് ശേഷം 2022 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാമത്തെ മൾട്ടി-മെഡൽ ഷൂട്ടറായി. പുരുഷന്മാരുടെ ...

2023 ലെ ഇന്ത്യ-പാക് ഏകദിന ലോകകപ്പ് മത്സരത്തിനുള്ള അമ്പയർമാരെ പ്രഖ്യാപിച്ചു

2023 ലെ ഇന്ത്യ-പാക് ഏകദിന ലോകകപ്പ് മത്സരത്തിനുള്ള അമ്പയർമാരെ പ്രഖ്യാപിച്ചു

ഒക്‌ടോബർ 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാക് ഏകദിന ലോകകപ്പ് 2023 മത്സരത്തിനുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്റെ റിച്ചാർഡ് ഇല്ലിംഗ്വർത്തും ദക്ഷിണാഫ്രിക്കയുടെ മറെയ്‌സ് ...

Recommended