റീ-ടേൺ പദ്ധതിയിൽ തർക്കം മുറുകുന്നു; ഹാൻഡ്‌ലിംഗ് ഫീസ് വർദ്ധിപ്പിക്കില്ലെന്ന് റീ-ടേൺ; ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുമായി ഡോക്ടർമാർ
അയർലണ്ടിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രശസ്തമായ 'ഡെപ്പോസിറ്റ് റിട്ടേൺ സ്കീം' (നിക്ഷേപ തിരിച്ചടവ് പദ്ധതി) ഒരേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ആരോഗ്യ സുരക്ഷാ വിവാദങ്ങളിലൂടെയും കടന്നുപോവുകയാണ്. ...
