ലോകത്തിന്റെ നിറുകയിൽ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന, കേരളീയരുടെ മാത്രം സ്വകാര്യ അഹങ്കാരമായ തൃശൂർ പൂരവും ചെണ്ടമേളവും. ഈ പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ട്, ഇങ്ങു ദൂരെ ഏഴ് കടലുകൾക്കപ്പുറത്തിരുന്നു, അയർലണ്ടിലെ കുറച്ചു മലയാളികൾ ചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന താളമേളത്തിന്റെ അലകൾ കൊട്ടിക്കയറുകയാണ്. ഈ വരുന്ന സെപ്റ്റംബർ പന്ത്രണ്ടാം തീയതി, ഓണത്തിന്റെ ഏഴാം ദിവസമായ മൂലം നാളിൽ , വെക്‌സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ (WMK) ഓണാഘോഷത്തോടനുബന്ധിച്ചു "റോയൽ റിഥം (RR)" പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുകയാണ് . താളമേളങ്ങളിൽ അഗ്രഗണ്യനായ ശ്രീ പൂഞ്ഞാർ രാധാകൃഷ്ണൻ മാഷിന്റെ ശിക്ഷണത്തിൽ പതിനൊന്നോളം കലാകാരികളും കലാകാരന്മാരും ആണ് ചെണ്ടമേളത്തിൽ നാന്ദി കുറിക്കുന്നത്. എല്ലാ മലയാളികൾക്കും "റോയൽ റിഥം (RR)" സംഘത്തിന്റെ ഓണാശംസകൾ നേരുന്നു. ചെണ്ടമേളം ബുക്ക് ചെയ്യുന്നതിന് ബന്ധപെടുക: 0892006238, 087781831