Monday, December 23, 2024

Tag: India

നേരത്തെ, ടൂർണമെന്‍റിൽ ആദ്യമായി ഫോമിലേക്കുയർന്ന ഓപ്പണർ വിരാട് കോലി 76 റൺസുമായി ടോപ് സ്കോററായി. അഞ്ചാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട അക്ഷർ പട്ടേലാണ് (31 പന്തിൽ 47) തുടക്കത്തിലെ ബാറ്റിങ് തകർച്ച കോലിയുമൊത്ത് അതിജീവിച്ചത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലുകൾ ജയിച്ച ടീമുകളിൽ ഇരു സംഘവും മാറ്റം വരുത്തിയിരുന്നില്ല. ആദ്യ ഓവറിൽ മാർക്കോ യാൻസനെതിരേ മൂന്നു ബൗണ്ടറിയുമായി തുടങ്ങിയ കോലി മികച്ച ഫോമിന്‍റെ സൂചനകൾ നൽകി. തൊട്ടടുത്ത ഓവർ എറിയാനെത്തിയത് സ്പിന്നർ കേശവ് മഹാരാജ്. ഈ ഓവറിൽ രോഹിത് ശർമ രണ്ടു ബൗണ്ടറി നേടി നയം വ്യക്തമാക്കിയെങ്കിലും, ഇതേ ഓവറിൽ രോഹിതിന്‍റെയും (5 പന്തിൽ 9) ഋഷഭ് പന്തിന്‍റെയും (2 പന്തിൽ 0) വിക്കറ്റ് നേടിയ മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് ആധിപത്യം നൽകി. എന്നാൽ, കാഗിസോ റബാദയ്‌ക്കെതിരേ തന്‍റെ ട്രേഡ് മാർക്ക് പിക്കപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച സൂര്യകുമാർ യാദവ് ഫൈൻ ലെഗ്ഗിൽ ഹെൻറിച്ച് ക്ലാസിനു പിടി കൊടുത്തതോടെയാണ് ഇന്ത്യ ശരിക്കും പ്രതിരോധത്തിലായത്. അപ്പോൾ സ്കോർ 34/3. എന്നാൽ, ഇവിടെ ഒരുമിച്ച അക്ഷർ പട്ടേലും കോലിയും ചേർന്ന് സ്കോർ 106 വരെയെത്തിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ അക്ഷർ നാലു സിക്സറുകൾ കൂടി നേയി ശേഷമാണ് കളം വിട്ടത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡികോക്കിന്‍റെ ഡയറക്റ്റ് ഹിറ്റിൽ അപ്രതീക്ഷിതമായി റണ്ണൗട്ടാകുകയായിരുന്നു. തുടർന്നെത്തിയ ശിവം ദുബെ, മുൻ മത്സരങ്ങളിലേതിനെ അപേക്ഷിച്ച് കൂടുതൽ ഇന്‍റന്‍റോടെ ബാറ്റ് ചെയ്തു. 16 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത ദുബെ അവസാന ഓവറിലാണ് പുറത്തായത്. 48 പന്തിൽ 50 തികച്ച കോലി അടുത്ത പത്ത് പന്തിൽ 26 റൺസ് കൂടി നേടിയാണ് പത്തൊമ്പതാം ഓവറിൽ പുറത്തായത്. ആകെ 59 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 76 റൺസ്. രണ്ടു സിക്സും പിറന്നത് അമ്പതിനു ശേഷമായിരുന്നു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ റീസ ഹെൻട്രിക്സിനെ (4) ജസ്പ്രീത് ബുംറയും മൂന്നാം ഓവറിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ (4) അർഷ്‌ദീപ് സിങ്ങും പുറത്താക്കി. എന്നാൽ, മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്വിന്‍റൺ ഡി കോക്കും (31 പന്തിൽ 39) ട്രിസ്റ്റൻ സ്റ്റബ്സും (21 പന്തിൽ 31) ജയത്തിന് അടിത്തറ പാകി. ഇതിനു ശേഷമായിരുന്നു ഇന്ത്യൻ ബൗളർമാരെ ക്ലബ് നിലവാരത്തിലേക്കു താഴ്ത്തിയ ക്ലാസന്‍റെ വെടിക്കെട്ട്. 2012നു ശേഷം ആദ്യമായാണ് ഒരു ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടുന്ന ക്യാപ്റ്റൻ ബാറ്റിങ് തെരഞ്ഞെടുക്കുന്നത്. അതേസമയം, മുൻപ് എട്ടു ഫൈനലുകളിൽ ഏഴു തവണയും ടോസ് നേടിയ ടീം തന്നെയാണ് കപ്പ് നേടിയത് എന്ന ചരിത്രവുമുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരാജയമറിയാതെയാണ് ഫൈനലിൽ വരെയെത്തിയത്. പ്ലെയിങ് ഇലവൻ: ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ. ദക്ഷിണാഫ്രിക്ക - ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, ആൻറിച്ച് നോർക്കിയ, കാഗിസോ റബാദ, ടബ്രെയ്സ് ഷംസി.

ഈ കപ്പ് ഞങ്ങളിങ്ങെടുക്കുവാ. T20 ലോകകപ്പ് ഇന്ത്യക്ക്

ബ്രിഡ്ജ്‌ടൗൺ: പടിക്കൽ കലമുടയ്ക്കുന്ന പതിവ് ദക്ഷിണാഫ്രിക്ക ആവർത്തിച്ചു. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ ചാംപ്യൻമാർ. ഓരോ ഓവറിലും ജയ പരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ ഏഴു റൺസിനാണ് ഇന്ത്യയുടെ ...

Dublin Slips to 39th in Global Liveability Index 2024

EIU റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം വിയന്ന, ഏഴ് സ്ഥാനങ്ങൾ പിന്നോട്ടുപോയി ഡബ്ലിൻ, ഇന്ത്യൻ നഗരങ്ങളുടെ സ്ഥാനമെവിടെ?

ദി ഇക്കണോമിസ്റ്റിന്റെ പുതിയ സർവേ പ്രകാരം തുടർച്ചയായ മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും ജീവിക്കാൻ അനുയോജ്യമായ നഗരമായി (മോസ്റ്റ് ലിവബിൾ സിറ്റി) വിയന്ന തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രിയൻ തലസ്ഥാനം ...

TRV Airport increases User Fee

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം യൂ​സ​ർ​ഫീ വർധിപ്പിച്ചു; പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി

അ​ദാ​നി ഗ്രൂ​പ് ഏ​റ്റെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​സ​ർ​ഫീ വ​ർ​ധ​ന അ​ടി​ക്ക​ടി ഉ​യ​രു​ന്ന വി​മാ​ന ടി​ക്ക​റ്റ്​ വ​ർ​ധ​ന​മൂ​ലം ന​ടു​വൊ​ടി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ് ഫീ ...

air-india-and-zoom-car-venture-for-rent-car-from-airport

വിമാനത്താവളത്തിൽ നിന്ന് കാറെടുത്ത് സ്വയം ഓടിച്ച് പോകാം; എയർ ഇന്ത്യ – സൂം കാർ പങ്കാളിത്തത്തിൽ പുത്തൻ അനുഭവം 

കൊച്ചി: എയർ ഇന്ത്യ - സൂം കാർ പങ്കാളിത്തത്തിൽ വിമാനയാത്രക്കാർക്ക് ഇനി മുതൽ നേരിട്ട് കാർ ബുക്ക് ചെയ്യാം. ഇന്ത്യയിൽ വന്നിറങ്ങുന്ന എയർ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാർക്കാണ് ...

Malaysian-Airlines-Fire

ഹൈദരാബാദ് : എ​ൻ​ജി​നി​ൽ തീ; ​പ​റ​ന്നു​യ​ർ​ന്ന് 15 മി​നി​റ്റി​നു​ള്ളി​ൽ വി​മാ​നം തി​രി​ച്ചി​റ​ക്കി, ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ന്യൂ​ഡ​ൽ​ഹി: എ​ൻ​ജി​നി​ൽ തീ​പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ക്വാ​ലാ​ലം​പു​രി​ലേ​ക്ക് തി​രി​ച്ച മ​ലേ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എം​എ​ച്ച് ...

35 people killed in fire in southern Kuwait

കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; മലയാളികളടക്കം 35 പേർ മരിച്ചു

കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം. തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചു. മംഖഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ ...

India out of World Cup Qualifiers

പ്ര​തീ​ക്ഷ​ക​ള്‍ പൊ​ലി​ഞ്ഞു; ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്

ദോ​ഹ: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നോ​ട് തോ​റ്റ് ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ല്‍ നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്. ഒ​രു ഗോ​ളി​ന് മു​ന്നി​ട്ടു നി​ന്ന ശേ​ഷ​മാ​ണ് 2-1 ഇ​ന്ത്യ തോ​ൽ​വി ...

Modi 3.0 Ministers

ചിത്രം പൂർണം; ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നിലനിർത്തി മോദി 3.0 വീതംവെപ്പ്

നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായിഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജൂൺ 9ന് പുതിയ മന്ത്രിതല സമിതിയുടെ സ്ഥാനാരോഹണത്തോടൊപ്പം സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. മോദിയുടെ പുതിയ ...

Air India

എയർ ഇന്ത്യയുടെ ബെംഗളൂരു-ലണ്ടൻ ഗാറ്റ്‌വിക്ക് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉടന്‍ – Air India To Launch Non stop Flights

ബെംഗളൂരു (കർണാടക) : 2024 ഓഗസ്റ്റ് 18 മുതൽ ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ (എൽജിഡബ്ല്യു) പ്രഖ്യാപിച്ച നോൺ-സ്റ്റോപ്പ് സർവീസ് ഉടന്‍ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പുതിയ റൂട്ടിൽ ...

NaMo to take oath as PM on June 8

ജൂൺ എട്ടിന് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും: റിപ്പോർട്ട്

ജൂൺ 8-ന് നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ...

Page 4 of 14 1 3 4 5 14

Recommended