മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പുതുമുഖ താരം യഷ് ദയാല്‍ ടീമിൽ ഇടം നേടി.
സെപ്റ്റംബർ 19 നാണ് ആദ്യ ടെസ്റ്റ്. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയും ധ്രുവ് ജുറലിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ്, ജസ്പ്രിത് ബുംറ, യഷ് ദയാല്‍.