• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, July 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports Cricket

ലോകകപ്പ് ക്രിക്കറ്റിൽ സെമിയിലേക്കടുത്ത് ദക്ഷിണാഫ്രിക്ക; പുറത്തേയ്ക്കുള്ള വഴിയിൽ പാക്കിസ്ഥാൻ

Rajesh Prabhakar by Rajesh Prabhakar
October 28, 2023
in Cricket, Cricket World Cup 2023, Sports
0
ലോകകപ്പ് ക്രിക്കറ്റിൽ സെമിയിലേക്കടുത്ത് ദക്ഷിണാഫ്രിക്ക; പുറത്തേയ്ക്കുള്ള വഴിയിൽ പാക്കിസ്ഥാൻ
9
SHARES
299
VIEWS
Share on FacebookShare on Twitter

നിർണ്ണായക മത്സരത്തിൽ ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.

പാക്കിസ്ഥാൻ ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 47.2 ഓവറിൽ മറികടന്നു.

ഫോമിലുള്ള എയ്ഡൻ മാർക്രത്തിൻ്റെ ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകർന്നത്. മാർക്രം 93 പന്തിൽ 91 റൺസെടുത്തു.

ക്വിൻ്റൺ ഡി കോക്ക് (24), ക്യാപ്റ്റൻ തെംബ ബാവുമ(28), വാൻ ഡെർ ദസൻ (21) എന്നിവർക്ക് നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഹെൻറിച്ച് ക്ലാസ്സൻ (12) നിരാശപ്പെടുത്തി.

അഞ്ചാം വിക്കറ്റിൽ ഒത്ത് ചേർന്ന മാർക്രം, ഡേവിഡ് മില്ലർ സഖ്യം 70 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിലേക്ക് 65 റൺസ് വേണ്ടിയിരിക്കെ മില്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി പാക്കിസ്ഥാന് പ്രതീക്ഷ നല്കി.

എന്നാൽ പിന്നീട് വന്ന മാർക്കോ ജാൻസൺ ആക്രമിച്ച് കളിച്ചു. 14 പന്തിൽ 20 റൺസെടുത്ത ജാൻസണെ റൗഫ് പുറത്താക്കി.

പിന്നീടെത്തിയ ജെറാൾഡ് കോട്സെയുമായി ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മാർക്രം ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും ടീം സ്കോർ 250 ൽ നില്ക്കേ പുറത്തായി.

ജയത്തിലേക്ക് 20 റണ്‍സ് വേണ്ടിയിരിക്കേ കൊട്സെ പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ആശങ്ക സൃഷ്ടിച്ചു.

അവസാന വിക്കറ്റില്‍ വിജയം ഇരു പക്ഷത്തേക്കും മാറിമറിഞ്ഞെങ്കിലും കേശവ് മഹാരാജ് സമചിത്തതയോടെ കളിച്ച് ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി.

പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും, മുഹമ്മദ് വാസിം, ഉസാമ മിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

വിജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 46.4 ഓവറിൽ 270 റൺസിന് പുറത്താകുകയായിരുന്നു.

സൗദ് ഷക്കീൽ ( 52), ക്യാപ്റ്റൻ ബാബർ അസം (50) എന്നിവർ അർധ സെഞ്ച്വറി നേടി.

ഷഡാബ് ഖാൻ (43, മുഹമ്മദ് റിസ്വാൻ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

പത്ത് ഓവറിൽ 60 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ തബ്രായിസ് ഷംസിയാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ട് നിന്നത്. മാർക്കോ ജാൻസൺ മൂന്ന് വിക്കറ്റും നേടി.

ടൂർണ്ണമെൻ്റിൽ നിലനില്ക്കണമെങ്കിൽ ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്ന പാക്കിസ്ഥാന് ജയത്തോടെ സെമി പ്രതീക്ഷ എറെ അകലെയായി.

Tags: CricketPakistanSouth AfricaWorld Cup
Next Post
ഐ എസ് എല്ലിൽ വീണ്ടും ബ്ളാസ്റ്റേഴ്സ് വിജയ വഴിയിൽ; ഹോം മാച്ചിൽ തോല്പിച്ചത് ഒഡീഷ എഫ് സി യെ

ഐ എസ് എല്ലിൽ വീണ്ടും ബ്ളാസ്റ്റേഴ്സ് വിജയ വഴിയിൽ; ഹോം മാച്ചിൽ തോല്പിച്ചത് ഒഡീഷ എഫ് സി യെ

Popular News

  • uae golden visa

    ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    10 shares
    Share 4 Tweet 3
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha