പാരീസ്: ഒളിമ്പിക്‌സ് മെഡലിന്റെ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്‌കേറ്റ്‌ബോര്‍ഡ് വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവായ നൈജ ഹൂസ്റ്റണ്‍ ആണ് പരാതിയുമായി രംഗത്തുവന്നത്. മെഡല്‍ നിറം മങ്ങി ഗ്രേയാകുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു.
ഇതോടെ മെഡലുകളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുകയാണ്. സംഭവം വിവാദമായതോടെ മെഡല്‍ മാറ്റി നല്‍കുമെന്ന് പാരിസ് ഒളിമ്പിക്‌സ് സംഘാടകര്‍ വ്യക്തമാക്കി. ഈ ഒളിമ്പിക്‌സ് മെഡല്‍ കാണാന്‍ ഭംഗിയുണ്ട്, പുതിയതുമാണ്. എന്നാല്‍ എന്റെ ശരീരത്തില്‍ വിയര്‍പ്പ് പറ്റി കിടന്നതിന് ശേഷവും എന്റെ കൂട്ടുകാര്‍ ഒന്ന് ധരിച്ചതിന് ശേഷം തിരിച്ചു നല്‍കിയതിന് ശേഷവും ഇതാണ് അവസ്ഥയെന്ന് പറഞ്ഞാണ് മെഡലിന്റെ നിറം മങ്ങല്‍ വ്യക്തമാക്കുന്ന വീഡിയോ കാണിക്കുന്നത്.
പാരീസ് ഒളിമ്പിക്സ് മെഡലുകളില്‍ ആതിഥേയ നഗരത്തിന്റെ ബഹുമാനാര്‍ത്ഥം ഈഫല്‍ ടവറില്‍ നിന്ന് എടുത്ത ഷഡ്ഭുജ ആകൃതിയിലുള്ള ഇരുമ്പ് കഷണമുണ്ട്. ഒളിമ്പിക്സിനായി 2,600 എണ്ണമാണ് ഉണ്ടാക്കിയത്. ഓരോന്നിനും ഏകദേശം 530 ഗ്രാം ഭാരമുണ്ട്. ആഡംബര ബ്രാന്‍ഡായ ചൗമെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്