ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് ഇന്ന് ഡര്‍ബനില്‍ കിങ്‌സ്മീഡ് മൈതാനത്ത് തുടക്കമാകും ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മത്സരം. സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്.
ഇന്ത്യയുടെ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവര്‍ പരമ്പരയില്‍ കളിക്കില്ല. അതേ സമയം, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇശാന്‍ കിഷന്‍, മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്.ആതിഥേയ ഇലവനില്‍ നായകന്‍ ടെംബ ബവുമ അവധിയിലാണ്. പകരം എയ്ഡന്‍ മാര്‍ക്രമാകും നയിക്കുക. ക്വിന്റന്‍ ഡി കോക്കും ഇറങ്ങിയേക്കില്ല. . കാഗിസോ റബാഡയും ടീമിലുള്‍പ്പെട്ടിട്ടില്ല. പകരക്കാരനായി നാന്ദ്രേ ബര്‍ഗറാകും എത്തുക. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.