• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, July 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports Cricket

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ, കെ.എൽ. രാഹുൽ ക്യാപ്റ്റൻ

Editor by Editor
December 1, 2023
in Cricket
0
Sanju Samson
9
SHARES
300
VIEWS
Share on FacebookShare on Twitter

മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പോകുന്ന ഇന്ത്യൻ ട്വന്‍റി20 ടീമിനെ സൂര്യകുമാർ യാദവും ഏകദിന ടീമിനെ കെ.എൽ. രാഹുലും നയിക്കും. വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വൈറ്റ് ബോൾ ഫോർമാറ്റുകൾ വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ഇരുവരെയും ടെസ്റ്റ് ഇന്ത്യൻ ടീമിൽ ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റിൽ രോഹിത് ക്യാപ്റ്റനും ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റനുമായിരിക്കും.

കേരള താരം സഞ്ജു സാംസൺ, മധ്യപ്രദേശിന്‍റെ ആർസിബി താരം രജത് പാട്ടീദാർ, തമിഴ്‌നാടിന്‍റെ ടോപ്പ് ഓർഡർ ബാറ്റർ സായ് സുദർശൻ എന്നിവരെ ഏകദിന ടീമിലേക്കു തെരഞ്ഞെടുത്തപ്പോൾ, സൂര്യകുമാർ യാദവിനെ ഒഴിവാക്കി.

ഇപ്പോൾ ഓസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമംഗങ്ങളിൽ ഭൂരിപക്ഷം പേരെയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലേക്കും നിലനിർത്തിയിട്ടുണ്ട്. ശുഭ്‌മാൻ ഗിൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ്, ദീപക് ചഹർ എന്നിവരെ ഉൾപ്പെടുത്തി. വഴി ബൗളിങ് നിര ശക്തിപ്പെടുത്താനുള്ള മാറ്റങ്ങളാണ് പ്രധാനമായി നടത്തിയിരിക്കുന്നത്. ഏകദിനത്തിലും ഏറെക്കുറെ പുതുമുറക്കാരുടെ ടീമിനെയാണ് രംഗത്തിറക്കുന്നത്.

മൂന്ന് വീതം ട്വന്‍റി20, ഏകദിന മത്സരങ്ങളാണ് പര്യടനത്തിലുള്ളത്. അതിനു ശേഷം കളിക്കാനുള്ള രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിലേക്ക് ശ്രേയസ് അയ്യരെ തിരിച്ചുവിളിച്ചു. കെ.എൽ. രാഹുലും ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഓപ്പണറായല്ല, ഇഷാൻ കിഷനൊപ്പം വിക്കറ്റ് കീപ്പറായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചേതേശ്വർ പുജാരയെയും അജിങ്ക്യ രഹാനെയെയും ഒഴിവാക്കി. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദൂൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.

ഇതു കൂടാതെ ദക്ഷിണാഫ്രിക്കൻ എ ടീമുമായി ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കാനുള്ള ഇന്ത്യ എ ടീമിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് ആയിരിക്കും ഈ ടീമിനെ നയിക്കുക.

ടീമുകൾ ഇങ്ങനെ:

ടെസ്റ്റ് – രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്ക്‌വാദ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍, പ്രസിദ്ധ് കൃഷ്ണ.

Tags: CaptainCricketIndian TeamKL RahulSanju SamsonTwenty 20
Next Post
ആർ.സുബ്ബലക്ഷ്മി അന്തരിച്ചു

ആർ.സുബ്ബലക്ഷ്മി അന്തരിച്ചു

Popular News

  • uae golden visa

    ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    10 shares
    Share 4 Tweet 3
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha