സ്കോർ – ഓസ്ട്രേലിയ 388 (49.2). ന്യൂസിലൻ്റ് 383/9 (50 ).
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49.2 ഓവറിൽ 388 ന് പുറത്തായി.
ട്രാവിസ് ഹെഡ് 109 (67), ഡേവിഡ് വാർണർ 81 (65) എന്നിവരുടെ തകർപ്പൻ ഇന്നിംഗ്സാണ് ഓസീസിന് ശക്തി പകർന്നത്.
അവസാന നിമിഷം ആഞ്ഞടിച്ച മാക്സ് വെൽ 41, ജോഷ് ഇഗ്ലിസ് 38, പാറ്റ് കമ്മിൺസ് എന്നിവരുടെ ബാറ്റിംഗാണ് സ്കോർ 388 ൽ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻ്റിനായി രചിന് രവീന്ദ്ര 116, ഡാറിൽ മിച്ചൽ 54, ജെയിംസ് നീഷാം 58 എന്നിവർ പൊരുതിയെങ്കിലും ജയത്തിന് 6 റൺ അകലെ പൊരുതി വീണു.
ഓസീസിനായി ആദം സാംപ മൂന്നും, ഹെയ്സൽവുഡ്, കമ്മിൺസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ജയത്തോടെ ഓസ്ട്രേലിയ സെമി സാധ്യത നിലനിർത്തി.