• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Science and Technology

ആപ്പിൾ ഇലക്ട്രിക് കാർ പ്രൊജക്റ്റായ ടൈറ്റൻ ജോലികൾ റദ്ദാക്കിയതായി വൃത്തങ്ങൾ

Chief Editor by Chief Editor
February 28, 2024
in Science and Technology, World Malayalam News
0
Apple drops project titan

Apple drops project titan

9
SHARES
302
VIEWS
Share on FacebookShare on Twitter

അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയായ ആപ്പിൾ 2014ൽ അവതരിപ്പിച്ച പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിലുള്ള ഇലക്ട്രിക് കാർ പദ്ധതി ഉപേക്ഷിക്കുന്നു. പ്രോജക്റ്റ് ടൈറ്റനിൽ ബില്യൻ കണക്കിന് ഡോളറാണ് ആപ്പിൾ നിക്ഷേപിച്ചിരുന്നത്. ഇ.വി. കാർ പദ്ധതി ടൈറ്റൻ നിർത്തലാക്കാനുള്ള കമ്പനിയുടെ തീരുമാനം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് വില്യംസും വൈസ് പ്രസിഡൻ്റ് കെവിൻ ലിഞ്ചും ചൊവ്വാഴ്ച അപ്രതീക്ഷിതമായി വെളിപ്പെടുത്തുകയായിരുന്നു. ആപ്പിളിനെ ഒരു പുതിയ വ്യവസായത്തിലേക്ക് കടക്കാനും ഐഫോണിൻ്റെ വിജയം ആവർത്തിക്കാനും സഹായിക്കുന്ന ഒരു പദ്ധതിക്ക് ഈ നീക്കം തിരശ്ശീല വയ്ക്കുന്നു.

ഏകദേശം 2,000 പ്രോജക്റ്റ് ജീവനക്കാരെ തീരുമാനം അമ്പരപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയിൽ പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരെ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) വിഭാഗത്തിലേക്ക് മാറ്റുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ടൈറ്റൻ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തോട് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് എക്‌സിൽ ഒരു സല്യൂട്ട് ഇമോജിയും സിഗരറ്റും പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതികരിച്ചത്.

സമീപ മാസങ്ങളിൽ മന്ദഗതിയിലുള്ള വളർച്ച അനുഭവിക്കുന്ന ഇലക്ട്രിക് വാഹന വ്യവസായവുമായി ബന്ധപ്പെട്ടാണ് തീരുമാനം എന്നാണ് കരുതപ്പെടുന്നത്. ഡിമാൻഡ്, ഉയർന്ന പലിശ നിരക്കുകൾ, വർദ്ധിച്ചുവരുന്ന മത്സരം എന്നിവയെക്കുറിച്ച് ഇ.വി ഭീമനായ ടെസ്‌ലയും കഴിഞ്ഞ മാസങ്ങളിൽ ആശങ്കകൾ പങ്കുവെച്ചിരുന്നു. ആപ്പിൾ തങ്ങളുടെ നിർദ്ദിഷ്ട കാർ 2024 അല്ലെങ്കിൽ 2025 ൽ ഉടൻ പുറത്തിറക്കാൻ ആലോചിക്കുന്നതായി 2020 ൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

Tags: AppleElectric CarProjectScience and TechnologyTechnologyTitanUSA
Next Post
Canada extends PG work permit to 3 years for all masters graduates

എല്ലാ മാസ്റ്റർ ബിരുദധാരികൾക്കും പിജി വർക്ക് പെർമിറ്റ് 3 വർഷമായി നീട്ടി കാനഡ

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha