സുപ്രീംകോടതി അടുത്തിടെ നിരോധിച്ച ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയവരുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ കൈമാറാത്തത് എന്ത് കൊണ്ടാണെന്ന് തിങ്കളാഴ്ചക്കകം അറിയിക്കാന്‍ സുപ്രീം കോടതി നിർദേശം.
2019 മുതൽ 2023 വരെയുള്ള സ്കീം വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയവരെ കുറിച്ചുള്ള വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു തങ്ങളുടെ ഉത്തരവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ തിരഞ്ഞെടുപ്പ് ബോണ്ട് നമ്പര്‍ എസ്ബിഐ കമ്മീഷന് കൈമാറിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് എസ്ബിഐക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ ഭരണഘടന ബെഞ്ച് ഒരുങ്ങിയെങ്കിലും, ബാങ്കിന്റെ വാദം കേള്‍ക്കണമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ബാങ്കിന് നോട്ടീസ് അയച്ചത്. നമ്പറുകള്‍ വെളിപ്പെടുത്തിയാല്‍ ബോണ്ട് വാങ്ങിയവര്‍ ആര്‍ക്കാണ് നല്‍കിയതെന്ന് വ്യക്തമാകും.
അതിനിടെ തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ 2019-നും 2024-നുമിടയില്‍ പാര്‍ട്ടികള്‍ക്ക് ഏറ്റവുംകൂടുതല്‍ പണം സംഭാവന നല്‍കിയ ആദ്യ അഞ്ച് കമ്പനികളില്‍ മൂന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും അന്വേഷണം നേരിടുന്നവരാണ്.
1368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി ദാതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ലോട്ടറി രാജാവ് ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. ഖനന ഭീമനായ വേദാന്തയാണ് രണ്ടാംസ്ഥാനത്ത്. ഭാരതി എയർടെല്ലും ആദ്യ പത്ത് ദാതാക്കളുടെ കൂട്ടത്തിലുണ്ട്. സ്റ്റീൽ വ്യവസായിയായ ലക്ഷ്മി മിത്തൽ സ്വന്തം നിലക്ക് 35 കോടി രൂപ ഇലക്ടറൽ ബോണ്ടുകൾക്കായി നൽകിയിട്ടുണ്ട്.
ലോട്ടറി രാജാവ് കഴിഞ്ഞാൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഭീമനായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്(എം.ഇ.ഐ.എൽ) ആണ് രണ്ടാമത്തെ വലിയ ദാതാവ്. സോജില ടണൽ പോലുള്ള സുപ്രധാന പ്രോജക്ടുകളിൽ പങ്കാളിത്തമുണ്ട് മേഘക്ക്. എം.ഇ.ഐ.എൽ 966 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ സ്ഥാപനമായ മേഘാ എന്‍ജീനിയറിങ് ലിമിറ്റഡ്, ഖനന ഭീമന്മാരായ വേദാന്ത എന്നിവര്‍ ഇതിലുള്‍പ്പെടും. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.