• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, May 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

കിതച്ചുകയറി ബി.ജെ.പി, 200-ന് മുകളിൽ ‘ഇൻഡ്യ’ സഖ്യം

Chief Editor by Chief Editor
June 4, 2024
in India Malayalam News, Politics
0
BJP struggling to reach majority mark

BJP struggling to reach majority mark

9
SHARES
304
VIEWS
Share on FacebookShare on Twitter

അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ എന്‍.ഡി.എ. 300 സീറ്റ് തികയ്ക്കാൻ വിയർക്കുന്നു. ബി.ജെ.പിയുടെയും എൻ.ഡി.എ സഖ്യത്തി​ന്‍റെയും ലക്ഷ്യം 400 എന്ന മാജിക്​ നമ്പർ തികക്കുക, ലോക്സഭയിൽ മൂന്നിൽ രണ്ട്​ ഭൂരിപക്ഷം ഉറപ്പാക്കുക, ബി.ജെ.പിക്ക്​ ഒറ്റക്ക്​ 370 സീറ്റ്​ നേടുക എന്നിങ്ങനെയായിരുന്നു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്​’ അടക്കം നിർണായക നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ അടക്കമുള്ളവർ തെരഞ്ഞെടുപ്പിന്​ മുമ്പേ പ്രഖ്യാപിച്ചു. എന്നാൽ, എക്സിറ്റ്​ പോളുകളുടെ പ്രവചനങ്ങളെ പൊള്ളയാക്കി ‘ഇൻഡ്യ’ സഖ്യം അധികാരത്തിന്​ തൊട്ടടുത്തെന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മോദിയുടെയും ഷായുടെയും ഇത്തരം സ്വപ്നങ്ങളാണ്​ ഇല്ലാതാകുന്നത്​.

ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ലാത്ത പത്ത്​ വർഷമാണ്​ കടന്നുപോയത്​. 2014ലെയും 2019ലെയും ലോക്സഭ തെര​ഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ വൻ തോൽവിയോടെ ലോക്സഭയിൽ പ്രതിപക്ഷ നേതൃ സ്ഥാനം ഇല്ലാതായിരുന്നു. എന്നാൽ, ഈ തെരഞ്ഞെടുപ്പി​ലെ തിരിച്ചുവരവിലൂടെ ലോക്സഭയിൽ ഔദ്യോഗികമായി തന്നെ ​പ്രതിപക്ഷ നേതൃ സ്ഥാനം ഉറപ്പിക്കുന്നു. കോൺഗ്രസിന്​ മാത്രം നൂറോളം സീറ്റുകളാണ്​ നിലവിലെ നിലക്ക്​ ലഭിക്കുക. കഴിഞ്ഞ തവണ ഇത്​ 52 മാത്രമായിരുന്നു. പ്രതിപക്ഷ നേതാവിന്​ 55 സീറ്റ്​ ആയിരുന്നു വേണ്ടിയിരുന്നത്​. പ്രതിപക്ഷ നേതാവ്​ ഉണ്ടാകുന്നതോ​ടെ സഭക്കുള്ളിൽ ശക്​തമായ സാന്നിധ്യമാകാൻ സാധിക്കും. അതോടൊപ്പം ആരോടും ഒന്നിനോടും മറുപടി പറയേണ്ടതില്ലാത്ത രീതിയിൽ കഴിഞ്ഞ പത്ത്​ വർഷമായി ഭരണം നടത്തിയ എൻ.ഡി.എക്ക്​ മൂന്നാമൂഴത്തിൽ ശക്​തമായ പ്രതിപക്ഷത്തെ അതിജീവിക്കേണ്ടി വരും.

മറ്റ് പ്രധാന വാർത്തകൾ:

  • കേരളത്തിൽ യു.ഡി.ഫ് തരംഗം.
  • തൃശൂർ എടുത്ത് സുരേഷ് ഗോപി.
  • ഫോട്ടോ ഫിനിഷിലേക്ക് ആറ്റിങ്ങൽ.
  • വടകരയില്‍ ഷാഫിപറമ്പില്‍ ജയമുറപ്പിച്ചു.
  • ചാലക്കുടിയിൽ ബിജെപി നാലാമത്, മൂന്നാം സ്ഥാനത്ത് ട്വന്റി-ട്വന്റി.
  • വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും എറണാകുളത്ത് ഹൈബി ഈഡന്റെയും ലീഡ് 2 ലക്ഷം കടന്നു.
  • റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്ക് 3 ലക്ഷത്തിലധികം ലീഡ്.
  • വാരാണസിയിൽ മോദിയുടെ ലീഡ് ഒന്നര ലക്ഷത്തിൽ താഴെ.
  • കോൺഗ്രസിന് സ്ഥാനാർഥിയില്ലാത്ത മധ്യപ്രദേശിലെ ഇൻഡോറിൽ നോട്ടയ്ക്ക് 2 ലക്ഷത്തിലധികം വോട്ട് ലഭിച്ചു.
  • തിരുവനന്തപുരത്ത് ശശി തരൂരിന്റെ ലീഡ് 15,000 കടന്നു.
  • സർക്കാർ രൂപീകരിക്കാൻ സാധ്യത തേടി ‘ഇന്ത്യ’, നായിഡുവിനെയും നിതീഷിനെയും ബന്ധപ്പെട്ടു
  • ചന്ദ്രബാബു നായിഡുവിനോട് സംസാരിച്ച് മോഡി
  • ഡിഎംകെ-ക്കായി വാതിലുകൾ തുറന്നിരിക്കുന്നുവെന്ന് ബിജെപി

Tags: BJPElectionIndiaModiNDAPoliticsRahul GandhiSuresh Gopi
Next Post
Sureshh Gopi Won Election

തൃശൂർ ഞാൻ അങ്ങ് എടുത്തു, ബിജെപി സ്ഥാനാർത്തി സുരേഷ് ഗോപി വിജയിച്ചു.

Popular News

  • 53934ed8 98e5 44e6 ae5c 6e15b9fd0c1e.jpeg

    ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    16 shares
    Share 6 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha