• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, December 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Lifestyle Travel

എമിറേറ്റ്​സ്​ വിമാനങ്ങളിൽ പവർ ബാങ്കിന്​​ ഇന്നുമുതൽ നിയന്ത്രണം

Editor by Editor
October 1, 2025
in Travel
0
Emirates Special Offer for Indians
10
SHARES
341
VIEWS
Share on FacebookShare on Twitter

എമിറേറ്റ്​സ്​ വിമാനങ്ങളിൽ പവർ ബാങ്ക്​ കൊണ്ടുപോകുന്നതിന് നിയന്ത്രണം​ ഒക്​ടോബർ ഒന്ന്​ മുതൽ പ്രാബല്യത്തിലാകും. ബുധനാഴ്ച​ മുതൽ ചെക്ക്​ ബാഗേജിൽ പവർ ബാങ്ക്​ ഒരു കാരണവശാലും അനുവദിക്കില്ലെന്ന്​ എമിറേറ്റ്​സ്​ അധികൃതർ അറിയിച്ചു. എങ്കിലും ഒരു യാത്രക്കാരന്​ ഹാൻബാഗേജിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു പവർ ബാങ്ക്​ സൂക്ഷിക്കാം.

100 വാട്ട്​ അവർ ശേഷിയുള്ള പവർ ബാങ്കുകൾ മാത്രമേ അനുവദിക്കൂ. ഇക്കാര്യം​ പവർ ബാങ്കിൽ വ്യക്​തമായി രേഖപ്പെടുത്തിയിരിക്കണം. യാത്ര ചെയ്യുമ്പോൾ പവർ ബാങ്ക്​ ഒരിക്കലും തലക്ക്​ മുകളിലുള്ള ലഗേജ്​ കംപാർട്ട്​മെന്‍റിൽ സൂക്ഷിക്കരുത്​. പകരം സീറ്റിനടിയിലോ സീറ്റ്​ പോക്കറ്റുകളിലോ ഭദ്രമായി സൂക്ഷിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്ക്​ ഉപയോഗിച്ച്​ ഏതെങ്കിലും ഉപകരണം ചാർജ്​ ചെയ്യാനോ വിമാനത്തിലെ ചാർജിങ്​ പോയന്‍റ്​ ഉപയോഗിച്ച്​ പവർ ബാങ്ക്​ ചാർജ്​ ചെയ്യാനോ അനുവദിക്കില്ല.

ലിതിയം അയൺ, ലിതിയം പോളിമർ സെൽ ബാറ്ററികൾക്ക്​ തീപിടിക്കുന്നതുൾപ്പെടെ സുരക്ഷ ഭീഷണികൾ സമീപകാലത്ത്​ വർധിച്ചിട്ടുണ്ട്​. ബാറ്ററിക്ക്​ കേടുപാടുകൾ സംഭവിക്കുകയോ അമിതമായി ചാർജ്​ ചെയ്യുകയോ ചെയ്താൽ ‘തെർമൽ റൺഎവേ’ എന്ന പ്രതിഭാസം കാരണം ബാറ്ററി അമിതമായി ചൂടാവുകയും തീയോ സ്​ഫോടനമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്​ എമിറേറ്റ്​സ്​ വ്യക്​തമാക്കി. ഈ സാഹചര്യത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ്​ നിയമം കർശനമാക്കിയത്​.

അതേസമയം, എല്ലാ വിമാനങ്ങളിലും മൊബൈൽ, ലാപ്​ടോപ്​ ഉൾപ്പെടെയുള്ള ഇലക്​ട്രോണിക്സ്​ ഉപകരണങ്ങൾ സീറ്റിൽ തന്നെ ചാർജ്​ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്​. എങ്കിലും യാത്രക്ക്​ മുമ്പ്​ തങ്ങളുടെ ഇലക്​ട്രോണിക്സ്​ ഉപകരണങ്ങൾ പൂർണമായും ചാർജ്​ ചെയ്തുവെന്ന്​ ഉറപ്പുവരുത്തണമെന്ന്​ യാത്രക്കാരോട്​ എമിറേറ്റ്​സ്​ അധികൃതർ അഭ്യർഥിച്ചു. മറ്റ്​ ചില എയർലൈനുകളിൽ നേരത്തെ പവർ ബാങ്കുകൾക്ക്​ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്​.

Next Post
earthquake phillipines (2)

6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മധ്യ ഫിലിപ്പീൻസിൽ നാശം വിതച്ചു; മരണസംഖ്യ ഉയരുന്നു, സെബുവിൽ 'സംസ്ഥാന ദുരന്തം' പ്രഖ്യാപിച്ചു

Popular News

  • metrolink breakthrough state to buy ranelagh homes to end legal row (2)

    മെട്രോലിങ്ക് പദ്ധതിയിലെ തടസ്സം നീങ്ങി: റനിലായിലെ വീടുകൾ സർക്കാർ ഏറ്റെടുക്കും

    10 shares
    Share 4 Tweet 3
  • ഡാനിയൽ അരുബോസ് കേസ്: ബ്രസീലിൽ ഒരാൾ അറസ്റ്റിൽ; അയർലണ്ടിലേക്ക് നാടുകടത്തും

    10 shares
    Share 4 Tweet 3
  • കൗണ്ടി ലിമറിക്കിൽ വാഹനാപകടം: കാർ ഡ്രൈവർ മരിച്ചു; എൻ20 (N20) റോഡ് അടച്ചു

    10 shares
    Share 4 Tweet 3
  • സ്ലൈഗോയിൽ വാഹനങ്ങൾക്ക് തീയിട്ട പ്രതിക്ക് ആറര വർഷം തടവ്

    10 shares
    Share 4 Tweet 3
  • ക്രിസ്മസ് സമ്മാനം: 150 കോടിയുടെ ലോട്ടറി അടിച്ച് അയർലൻഡിലെ ഒരു കുടുംബം

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha