• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Info Wire

തട്ടിപ്പ് മെസേജുകള്‍ ഗൂഗിള്‍ കണ്ടെത്തിത്തരും; ഇതാ കിടിലന്‍ ഫീച്ചര്‍

Editor by Editor
December 12, 2023
in Info Wire
0
google-verified-sms-and-spam
9
SHARES
306
VIEWS
Share on FacebookShare on Twitter

തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ് ഈ ഫീച്ചര്‍ എന്ന് ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

സ്പാം പ്രൊട്ടക്ഷന്‍ എന്ന പേരിലുള്ളതാണ് ഫീച്ചര്‍. സ്‌കാനിങ് ടൂളാണ് ഇതിന്റെ പ്രത്യേകത. സ്‌കാന്‍ ചെയ്ത് സ്പാം മെസേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്എംഎസ് വഴിയാണ് സാധാരണനിലയില്‍ തട്ടിപ്പ് മെസേജുകള്‍ വരുന്നത്. ഇതില്‍ നിന്ന് ഉപയോക്താവിന് സംരക്ഷണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. സ്പാം പ്രൊട്ടക്ഷന്‍ ഫീച്ചര്‍ എനേബിള്‍ ചെയ്യുന്ന വിധം ചുവടെ:

1. സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ മെസേജസ് ആപ്പ് തുറക്കുക

2. മുകളില്‍ വലത് വശത്തെ പ്രൊഫൈല്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക

3. സെറ്റിങ്‌സില്‍ സ്പാം പ്രൊട്ടക്ഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

4. ടോഗിള്‍ ഓണ്‍ ചെയ്യുന്നതോടെ ഫീച്ചര്‍ എനേബിള്‍ ആകും

ഫീച്ചര്‍ എനേബിള്‍ ചെയ്യുന്നതോടെ, ഓട്ടോമാറ്റിക്കായി സന്ദേശങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുന്നത് ആരംഭിക്കും. സ്പാം സന്ദേശങ്ങളില്‍ നിന്ന് അധിക സംരക്ഷണം നല്‍കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് സ്പാം, റിപ്പോര്‍ട്ട് നോട്ട് സ്പാം എന്നിവയില്‍ ഉപയോക്താവിന് ഉചിതമെന്ന് തോന്നുന്നത് തെരഞ്ഞെടുത്ത് സ്പാം മെസേജ് തിരിച്ചറിയാനുള്ള പ്രക്രിയയില്‍ ഉപയോക്താവിനും സജീവമായി പങ്കെടുക്കാവുന്നതാണ്.

Tags: GoogleGoogle MessagesScamSpam
Next Post
ആധാര്‍ സൗജന്യമായി പുതുക്കല്‍: സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം, ചെയ്യേണ്ടത് ഇത്രമാത്രം 

ആധാര്‍ സൗജന്യമായി പുതുക്കല്‍: സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം, ചെയ്യേണ്ടത് ഇത്രമാത്രം 

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha