പശ്ചിമബംഗാളിലെ ട്രെയിന്‍ അപകടത്തില്‍ ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറും കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിന്റെ ഗാര്‍ഡും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു.60 പേര്‍ക്ക് പരുക്കേറ്റതായി വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സംഭവസ്ഥലത്തേക്ക് തിരിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ ജയ വര്‍മ്മ സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിന്റെ പിന്നിലേക്ക് ?ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. എക്‌സ്പ്രസ് ട്രെയിനിന്റെ പിന്നില്‍ രണ്ട് പാര്‍സല്‍ ബോഗികള്‍ ഉണ്ട്. ഇത് ഉള്‍പ്പെടെയാണ് ഇടിയുടെ ആഘാതത്തില്‍ പാളത്തില്‍ നിന്നും നീങ്ങിയത്. ഗുഡ്‌സ് ട്രെയിന്‍ സിഗ്‌നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം.