രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ഗ്രാമത്തിലെ ഓപ്പണ്‍ ഫീല്‍ഡിലാണ് കണ്ടെത്തിയത്. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളും ഇന്ത്യന്‍ വ്യോമസേനയും സംയുക്തമായി ബോംബ് നിര്‍വീര്യമാക്കിയതായും അവര്‍ അറിയിച്ചു. പരിസരത്തുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയായിരുന്നു ബോംബ് നിര്‍വീര്യമാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.