2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്