തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിആർഎസിന്റെ പ്രകടനപത്രിക ഞായറാഴ്ചയാണ് മുഖ്യമന്ത്രി കെസിആർ പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 93 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും അർഹരായ ഗുണഭോക്താക്കൾക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുമെന്നും മുഖ്യമന്ത്രി കെസിആർ പറഞ്ഞു. ‘ആരോഗ്യശ്രീ’ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.