ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരമായ റോബോ ശങ്കര്‍(46) അന്തരിച്ചു.ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണതിനേത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലിരിയ്‌ക്കെയാണ് മരിച്ചത്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന റോബോ ശങ്കറിന്റെ ആരോഗ്യനില എട്ടരയോടെ വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെയായിരുന്നു റോബോശങ്കര്‍ പ്രശസ്തനായത്.വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന കോമഡി പരിപാടികള്‍ റോബോയെ തമിഴ് പ്രേഷകര്‍ക്കിടയില്‍ പരിചിതനാക്കി.2007 ല്‍ രവി മോഹന്‍ ചിത്രമായ ദീവാലിയിലൂടെയാണ് റോബോ സിനിമാരംഗത്തെത്തിയത്.നിരവധി സിനികളില്‍ ഹാസ്യറോളുകള്‍ കൈകാര്യം ചെയ്തിരുന്ന താരത്തിന്റെ പെട്ടെന്നുള്ള മരണം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

