നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്.
അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ് എന്നാമ് ഡിഎംഡികെ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നത്.
തിങ്കളാഴ്ച രാവിലെ വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു എന്നാണ് ഡിഎംഡികെ പത്ര കുറിപ്പില്‍ പറയുന്നത്.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.
അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു. വൈകാതെ ഡിസ്‍ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചിരുന്നതാണ്.