ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യവസായികളിൽ ഒരാളായ രത്തൻ ടാറ്റ (86) അന്തരിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യവസായികളിൽ ഒരാളായ രത്തൻ ടാറ്റ (86) അന്തരിച്ചു. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിന് പേരുകേട്ട അദ്ദേഹം ഈ കൂട്ടായ്മയെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റി. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗ്രാമവികസനം എന്നിവയിൽ ഗണ്യമായ സംഭാവന നൽകിയ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ടാറ്റ എന്നും ബഹുമാനിക്കപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മരണം ഇന്ത്യൻ ബിസിനസ്സിലെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു
“ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു,” ടാറ്റ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഗുരുതരാവസ്ഥയിലായിരുന്ന രത്തൻ ടാറ്റ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.