തിരുച്ചിറപ്പള്ളി ആസ്ഥാനമാക്കിയുള്ള ജ്വല്ലറി ഗ്രൂപ്പിനെതിരേയുള്ള നൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ നടൻ പ്രകാശ് രാജിന് സമൻസ് അയച്ച് ഇഡി. പ്രണവം ജ്വല്ലറിക്കെതിരേയുള്ള കേസിലാണ് ജ്വല്ലറിയുടെ അംബാസഡർ ആയിരുന്ന പ്രകാശ് രാജിനെതിരേയും സമൻസ് അയച്ചിരിക്കുന്നത്.
അടുത്ത ആഴ്ച ചെന്നൈയിലെ ഇഡി ഫെഡറൽ ഏജൻസിയിൽ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ രൂക്ഷ വിമർശകനാണ് പ്രകാശ് രാജ്. സ്വർണ നിക്ഷേപ സ്കീം എന്ന പേരിൽ വലിയ തുക തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് പ്രണവം ജ്വല്ലറി നൂറ് കോടിയോളം രൂപ തട്ടിച്ചുവെന്നാണ് കേസ്.
കഴിഞ്ഞ 20ന് ജ്വല്ലറിയിൽ ഇഡി നടത്തിയ പരിശോധനയിൽ 23.70 ലക്ഷം രൂപയും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.