ഈ വർഷം 2023ഒക്ടോബർ 15 ഞായറാഴ്ച മുതൽ 24ചൊവ്വാഴ്ച വരെയാണ് ഈ വർഷത്തെനവരാത്രി ആഘോഷം.
സർവത്ര ദേവി ഉപസകരും ഭക്തരും വിദ്യാർത്ഥികളും 9 ദിവസങ്ങളിൽ വൃതം അനുഷ്ഠിച്ച് (മത്സ്യമാംസാദി വർജ്ജിച്ച് ഭക്ഷണം നിയന്ത്രിച്ച് )ഈ ഒൻപത് രാത്രികളിൽ ഒൻപത് ഭാവങ്ങളിൽ ദേവിയെ ആരാധിക്കുന്നു.
ഇതിൽ അഷ്ടമി, നവമി, ദശമി ഇവയാണ് പ്രധാന ദിവസങ്ങൾ ഒക്ടോബർ 22 (ഇന്ന്) ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം 8 മണിക്കകം പൂജ വെക്കാം. സന്ധ്യക്ക് അഷ്ടമി തിഥി വരുന്ന സമയമാണ് പൂജ വെക്കുന്നത്. പുരാണ ഗ്രന്ഥം, പുസ്തകം, സംഗീത ഉപകരണം, ചിലങ്ക, ആയുധം ഇവയെല്ലാം പൂജ വെക്കണം. 24 ന് രാവിലെ 6 മണിക്ക് ശേഷം പൂജ എടുത്ത് വിദ്യാരംഭം ആരംഭിക്കുക. വലിയ ക്ഷേത്രങ്ങളിൽ പുലർച്ച മുതൽ തന്നെ വിദ്യാരംഭം ആരംഭിക്കാറുണ്ട്.