• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, May 12, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Editor by Editor
May 12, 2025
in India Malayalam News
0
pm modi will address nation today
9
SHARES
313
VIEWS
Share on FacebookShare on Twitter

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8 മണിക്കാണ് അഭിസംബോധന ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനും, പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തലിനും ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുപ്രസ്താവന നടത്തുന്നത്. രണ്ടുദിവസം മുമ്പാണ് കരയിലും, കടലിലും, ആകാശത്തിലുമുള്ള എല്ലാ സൈനിക നടപടിയും നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായത്.

തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി, റോ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആദ്യം അറിയിക്കാനിടയായ സാഹചര്യവും രാഹുല്‍ ചോദ്യം ചെയ്തിരുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് മെയ് 6 ന് രാത്രി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രഖ്യാപിച്ച് നടപ്പാക്കിയത്. പാക്കിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ക്കുകയും നൂറിലേറെ ഭീകരരെ വകവരുത്തുകയും ചെയ്തിരുന്നു.

Popular News

  • pm modi will address nation today

    ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    9 shares
    Share 4 Tweet 2
  • കുടിയേറ്റം നിയന്ത്രിക്കാൻ കടുത്ത പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് യുകെ സർക്കാർ

    9 shares
    Share 4 Tweet 2
  • വെടിനിര്‍ത്തല്‍ ധാരണയായി, തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് ഇന്ത്യ തുടരും – വിദേശകാര്യമന്ത്രി 

    10 shares
    Share 4 Tweet 3
  • യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ 5 മണിക്കൂർ നേരത്തെയെത്തണം

    17 shares
    Share 7 Tweet 4
  • ‘ദേശസുരക്ഷക്ക് ഭീഷണി’; മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ ലക്ക്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha