• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

പ്ലസ് 2 കഴിഞ്ഞോ? ജർമനിയിൽ സൗജന്യമായി നഴ്സിങ് പഠനത്തിനും ജോലിക്കും അവസരം

Editor by Editor
March 8, 2024
in India Malayalam News
0
nursing-course-free-and-job-afterwards-in-germany
9
SHARES
303
VIEWS
Share on FacebookShare on Twitter

പ്ലസ് 2 കഴിഞ്ഞോ? ജർമനിയിൽ സൗജന്യമായി നഴ്സിങ് പഠനത്തിനും ജോലിക്കും അവസരം

തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ജർമനിയില്‍ സൗജന്യമായി നഴ്സിങ് പഠനനത്തിനും, പഠനം പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ ജോലി നേടുന്നതിനും അവസരം. നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം വഴിയാണ് അവസരമൊരുക്കുന്നത്. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം എന്നതാണ് പ്രധാന മാനദണ്ഡം.

18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ ആറു മാസമായി ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിക്കുന്നവരും, നിര്‍ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം.

Ausbildung എന്നറിയപ്പെടുന്ന ഈ പ്രോഗ്രാമിന്‍റെ ആദ്യ ബാച്ചിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പഠനകാലത്ത് സ്റ്റൈപ്പൻഡ് ലഭിക്കും. ഇതുകൂടാതെ, ജർമന്‍ ഭാഷയിൽ ബി2 ലെവൽ വരെയുള്ള പരിശീലനവും, നിയമന പ്രക്രിയയിൽ ഉടനീളമുളള പിന്തുണയും പദ്ധതി ഉറപ്പ് നൽകുന്നു. ജർമനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്റ്റിസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.

താത്പര്യമുള്ളവർ triplewin.norka@kerala.gov.in എന്ന ഇമെയില്‍ ഐഡിയിലേയ്ക്ക് ഇംഗ്ലിഷില്‍ തയാറാക്കിയ വിശദമായ സിവി, മോട്ടിവേഷന്‍ ലെറ്റര്‍, ജർമന്‍ ഭാഷാ യോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 21 നകം അപേക്ഷ നല്‍കണം. ജർമൻ ഭാഷാ യോഗ്യത നിർബന്ധമല്ലെങ്കിലും, ജർമന്‍ ഭാഷയില്‍ എ 2, ബി1 ലെവല്‍ പാസായവര്‍ക്ക് (ഗോയ്ഥേ, ടെല്‍ക്, OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും 2023 ഏപ്രിലിനു ശേഷം) മുന്‍ഗണന ലഭിക്കും. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയര്‍ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും.

നോര്‍ക്ക റൂട്ട്സും ജർമന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും ജർമന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Tags: GermanyIndiaNursingOverseas Recruitment
Next Post
പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി മാത്യു

പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി മാത്യു

Popular News

  • flight caught in vortex

    ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha