യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്കിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ൻ സന്ദർശനം ഈ മാസം 23-ന്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച് 30 വർഷത്തിനിടെ, ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്.
യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി യുക്രെയ്ൻ സന്ദർശിക്കുന്നത്. റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രി യുക്രൈനിലേക്ക് പോകുന്നത്. ജൂലായിയിലാണ് മോദി റഷ്യ സന്ദർശിച്ചത്. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി കൂടിക്കാഴ്ച നടത്തുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെ അന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അന്ന് സെലെൻസ്കി രംഗത്തെത്തി. റഷ്യന്‍ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദര്‍ശിച്ചത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവുമാണ് ഉണ്ടാക്കിയതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
‘പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്‍റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 21, 22 തീയതികളിൽ പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തും. 45 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത് എന്നതിനാൽ സന്ദർശനത്തിന് ഏറെ പ്രധാന്യമുണ്ട്. നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 70-ആം വാർഷികം കൂടി ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം’ – വിദേശ്യകാര്യ മന്ത്രാലയം വ്യക്തമാക്കി.