17കാരിയോട് മോശമായി പെരുമാറി; മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ് – Former Karnataka CM B S Yediyurappa booked under POCSO
മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. അമ്മയ്ക്കൊപ്പം സഹായം ചോദിച്ച് വന്ന 17 വയസുകാരിയോട് മോശമായി പെരുമാറി എന്നാണ് പരാതി. ബെംഗളൂരു പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഔദ്യോഗിക കൂടികാഴ്ചക്കിടെ പെൺകുട്ടിയോട് യെദിയൂരപ്പ മോശമായി പെരുമാറിയെന്നാണ് പരാതി. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം ഈ സംഭവത്തിൽ മുൻ മുഖ്യ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary: Former Karnataka CM B S Yediyurappa booked under POCSO