• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

അയർലൻഡ് മലയാളി കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മരണം ഹൃദയാഘാതം മൂലമെന്ന് നിഗമനം

Editor by Editor
September 8, 2025
in Dublin Malayalam News, Europe News Malayalam, India Malayalam News, Ireland Malayalam News, World Malayalam News
0
ireland malayali dead by heart attack
14
SHARES
462
VIEWS
Share on FacebookShare on Twitter

കോട്ടയം/ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ താമസിച്ചിരുന്ന കോട്ടയം വാകത്താനം സ്വദേശി ജിബു പുന്നൂസിനെ (49) കോട്ടയത്തെ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടനുസരിച്ച്, മരണം ഹൃദയാഘാതം മൂലമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഒരു മാസത്തോളമായി കോട്ടയം അണ്ണാൻകുന്നിലെ സിറ്റി പ്ലാസയിലുള്ള ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ജിബു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ഫ്ലാറ്റിലെ ജീവനക്കാർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

ഡബ്ലിനിലെ തലായിൽ താമസിച്ചിരുന്ന ജിബു, ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ സന്ധ്യ, മക്കളായ സാറ, ജുവാൻ എന്നിവർ ഡബ്ലിനിലാണ്. ഡബ്ലിനിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ജിബുവിൻ്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.

Next Post
bhanu tatak 2 1

അരുണാചൽ പ്രദേശിൽ നിന്നുള്ള അഭിഭാഷകയെ ഡബ്ലിനിലേക്കുള്ള യാത്രയിൽ നിന്ന് തടഞ്ഞു; കാരണം ലുക്ക് ഔട്ട് സർക്കുലർ

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha