• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ഗൂഗിൾ പെയിലേ ലഡു; ആറിൽ ആറും കിട്ടിയാൽ ആയിരം രൂപ വരെ കീശയിലെത്തും; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: വിശദാംശങ്ങൾ വായിക്കാം

Editor by Editor
November 2, 2024
in India Malayalam News
0
Google Pay Laddoo

Google Pay Laddoo

12
SHARES
405
VIEWS
Share on FacebookShare on Twitter

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ഗൂഗിള്‍ പേയിലെ ലഡുവാണ്. ആറ് ലഡു തികയ്ക്കാന്‍ കഴിയാത്തവര്‍ സുഹൃത്തുക്കളോട് കടം ചോദിക്കുന്നു. എങ്ങനെ കൂടുതല്‍ ലഡു കിട്ടുമെന്ന ആലോചനയിലാണ് ചില വിദ്വാന്‍മാര്‍.

എന്താണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ട്വിങ്കിള്‍ ലഡു?

പരിശോധിക്കാംഎന്താണ് ട്വിങ്കിള്‍ ലഡുദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗൂഗിള്‍ പേ നടപ്പിലാക്കിയ പുതിയ ഫണ്‍ ഗെയിമുകളിലൊന്നാണിത്. അതായത് ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ഏഴ് വരെ ഗൂഗിള്‍ പേ ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്തുമ്ബോള്‍ ലഭിക്കുന്ന വിര്‍ച്വല്‍ ലഡുക്കള്‍ ശേഖരിച്ചാല്‍ 1,001 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. കളര്‍, ഫൂഡി, ഡിസ്‌കോ, ദോസ്തി, ട്രെന്‍ഡി, ട്വിങ്കിള്‍ എന്നിങ്ങനെ ആറ് തരം ലഡുവാണുള്ളത്. ഇതില്‍ ആറെണ്ണവും ലഭിച്ചാലേ ക്യാഷ് ബാക്കിന് അര്‍ഹതയുള്ളൂ. കൈവശമില്ലാത്ത ലഡു വേണമെങ്കില്‍ സുഹൃത്തിനോട് ആവശ്യപ്പെടാനും അധികമുള്ളത് അയച്ചു കൊടുക്കാനും ഇതില്‍ സാധിക്കും.

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായതെങ്ങനെ?

ഒക്ടോബറില്‍ 23.5 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ വഴി നടന്നുവെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്രയും തുകയുടെ ഇടപാടുകള്‍ നടത്തിയിട്ടും ഉപയോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് പോലുള്ള ഓഫറുകളൊന്നും യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ നല്‍കാറില്ലെന്ന പരാതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടയിലാണ് ട്വിങ്കിള്‍ ലഡുവുമായി ഗൂഗിള്‍ പേയുടെ വരവ്. എന്നാല്‍ ആറ് ലഡുവും ശേഖരിച്ച്‌ ഗൂഗിളില്‍ നിന്നും ക്യാഷ് ബാക്ക് വാങ്ങാന്‍ എളുപ്പം സാധിക്കില്ലെന്ന് മനസിലാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമായിരുന്നു. ലഡു ശേഖരിച്ച്‌ ക്യാഷ് ബാക്ക് ലഭിച്ച കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആറ് ലഡുവും നേടാൻ ചെയ്യേണ്ടത് എന്ത്?

കൂടുതല്‍ ലഡു ലഭിക്കാന്‍ ഗൂഗിള്‍ പേയില്‍ നല്‍കിയിരിക്കുന്ന ഡെയിലി ടാസ്‌ക്കുകള്‍ ശ്രദ്ധിക്കുക. അവ പൂര്‍ത്തീകരിക്കുന്നതിലൂടെ കൂടുതല്‍ ലഡു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കുറഞ്ഞത് 100 രൂപയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ലഡു ലഭിക്കാനുള്ള അര്‍ഹതയുണ്ട്.

മര്‍ച്ചന്റ് പേയ്‌മെന്റ്, മൊബൈല്‍ റീച്ചാര്‍ജിംഗ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുക്കുന്നത് തുടങ്ങിയ രീതികളിലാണ് ലഡു ലഭിക്കുന്നത്.

കടകളിലെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കുറഞ്ഞത് 100 രൂപയുടെ ഇടപാട് നടത്തുക

കുറഞ്ഞത് 100 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജിംഗ് ചെയ്യുക

കുറഞ്ഞത് 200 രൂപയുടെയെങ്കിലും ഗിഫ്റ്റ് കാര്‍ഡ് വാങ്ങുക

യു.പി.ഐ വഴി ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലടയ്ക്കുക.

സുഹൃത്തിന് ലഡു അയച്ചു കൊടുക്കുക

സ്വര്‍ണം വാങ്ങുന്നത്, ഇന്‍ഷുറന്‍സ്, ആമസോണ്‍ പേ ഗിഫ്റ്റ് കാര്‍ഡ് എന്നീ ഇടപാടുകളില്‍ ലഡു ലഭിക്കില്ല

ഒരു ദിവസം ഒരേ അക്കൗണ്ടിലേക്ക് ഒന്നിലധികം ഇടപാടുകള്‍ നടത്തിയാല്‍ കൂടുതല്‍ ലഡു ലഭിക്കില്ല. അതായത് ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ഒന്നിലധികം തവണ ഇടപാട് നടത്തിയാലും ലഭിക്കുന്നത് ഒരു ലഡു മാത്രമാണ്.

Tags: Google PayIndiaLaddoo
Next Post
Fokana's ex-president is welcomed in Ireland

ഫൊക്കാനയുടെ മുൻ പ്രസിഡന്റിന് അയർലണ്ടിൽ സ്വീകരണം നൽകി

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha