ക്രൂഡ് ഓയില്‍ വാങ്ങാന്‍ യുഎഇയ്ക്ക് ആദ്യമായി രൂപയില്‍ പണം നല്‍കി ഇന്ത്യ
ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യ, യു.എ.ഇയിൽ നിന്ന് നിന്ന് വാങ്ങിയ ക്രൂഡ് ഓയിലിന് ആദ്യമായി രൂപയില്‍ പണം നല്‍കി. ആഗോളതലത്തിൽ പ്രാദേശിക കറൻസിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് സൂചന.
എണ്ണ വിതരണക്കാരെ വൈവിധ്യവത്കരിക്കാനും ഇടപാട് ചെലവ് കുറയ്ക്കാനും രൂപയെ ഒരു പ്രായോഗിക വ്യാപാര സെറ്റിൽമെന്റ് കറൻസിയായി സ്ഥാപിക്കാനുമുള്ള ഇന്ത്യയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
2022 ജൂലായ് 11ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി. ഇന്ത്യൻ രൂപ അന്താരാഷ്‌ട്ര കറൻസിയായി മാറും. റഷ്യയും ഇസ്രയേലും അടക്കം 18 രാജ്യങ്ങള്‍ ഡോളറിന് പകരം രൂപയില്‍ വ്യാപാരം നടത്താൻ സമ്മതിച്ചിട്ടുണ്ട്.