ഞായറാഴ്ച ഉച്ചയോടെ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഫരീദാബാദ് പോലുള്ള ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) ഭാഗങ്ങളിലും ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടു.
ഹരിയാനയിലെ ഫരീദാബാദിൽ ഞായറാഴ്ച വൈകീട്ട് 4.08 നാണ് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 9 കിലോമീറ്റർ അകലെയും 10 കിലോമീറ്റർ താഴ്ചയിലുമായിരുന്നുവെന്ന് NCS-ന്റെ BhooKamp ആപ്പ് പറയുന്നു.