വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം അനുവദിക്കുന്നത് സാമ്പത്തികമായും സുരക്ഷാപരമായും വെല്ലുവിളികൾ നിറഞ്ഞ പ്രക്രിയ ആയിരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ.
അതേസമയം, വിദേശ പൗരത്വം എന്ന ദീർഘകാല ആവശ്യത്തിനു മേൽ ചർച്ചകൾ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആവശ്യത്തിലേക്കുള്ള പാലമാണ് ഒസിഐ (ഓവർസീസ് സിറ്റിസൻഷിപ്പ് ഓഫ് ഇന്ത്യ) കാർഡ് എന്നും മന്ത്രി.