• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 6, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

വിമാനത്താവള സുരക്ഷ: ഇനിമുതൽ ക്യുആർ കോഡുള്ള ടിക്കറ്റും ബോർഡിങ് പാസും നിർബന്ധം

Chief Editor by Chief Editor
August 1, 2024
in India Malayalam News
0
Boarding Passes and Tickets with QR Code Mandatory for Airports in India

Boarding Passes and Tickets with QR Code Mandatory for Airports in India

9
SHARES
305
VIEWS
Share on FacebookShare on Twitter

വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആർ കോഡ് ഉള്ള ടിക്കെറ്റുകളോ ബോർഡിങ് കാർഡുകളോ വേണമെന്ന് വ്യോമയാന മന്ത്രാലയത്തിൻറെ നിർദേശം.

യാത്രക്കാരെന്ന വ്യാജേന ആളുകൾ ടെർമിനലിൽ പ്രവേശിക്കുന്നത് തടയാനാണ് പുതിയ നിബന്ധന. വ്യാജ ടിക്കെറ്റുകളും റദ്ധാക്കിയ ടിക്കെറ്റുകളും ഉപയോഗിച്ച് ആളുകൾ ടെർമിനലിൽ പ്രവേശിക്കുന്നത് അടുത്തിടെ വ്യാപകമായതിനെ തുടർന്നാണ് ഈ നീക്കം.

നിലവിൽ യാത്രക്കാർ കൊണ്ടുവരുന്ന ടിക്കറ്റും തിരിച്ചറിയൽ കാർഡും സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചാണ് ടെർമിനലിലേക്ക് കടത്തിവിടുന്നത്.

വ്യാജ ടിക്കെറ്റുകളും റദ്ധാക്കിയ ടിക്കെറ്റുകളും ഉപയോഗിച്ച് ചിലർ ഇത്തരത്തിൽ ടെർമിനലിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. ഗേറ്റിലെ പരിശോധനക്ക് ക്യുആർ കോഡ് റീഡർ ഏർപ്പെടുത്തിയതോടെ ഇത്തരത്തിൽ വ്യാജ ടിക്കെറ്റുകൾ എളുപ്പത്തിൽ തിരിച്ചറിയാനാകും.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിൽ യാത്രക്ക് 90 ശതമാനത്തിലേറെ യാത്രക്കാരും ക്യുആർ കോഡ് ഉള്ള ടിക്കെറ്റുകളുമായാണ് എത്തുന്നത്.

രാജ്യാന്തര ടെർമിനലിൽ കൂടുതലും വിമാനക്കമ്പനികളുടെ ടിക്കെറ്റുകളാണെന്നതിനാൽ ഇത് പൂർണമായും പ്രവർത്തികമായിട്ടില്ല. വിദേശ കമ്പനികളും ട്രാവൽ ഏജൻസികളും ഇഷ്യൂ ചെയ്യുന്ന ടിക്കെറ്റുകളിലെ കോഡ് വിമാനത്താവളത്തിലെ മെഷീനിൽ റീഡ് ആകാത്തതും പ്രശ്നമാകുന്നുണ്ട്.

പല വിദേശ വിമാനക്കമ്പനികളും ക്യുആർ കോഡ് ഉള്ള ബോർഡിങ് പാസ് ലഭിക്കുന്നതിന് നേരത്തെ ടിക്കെറ്റെടുത്ത യാത്രക്കാരോട് ഓൺലൈൻ ചെക്ക് ഇൻ ചെയ്യാൻ ഇതിനോടകം നിർദേശിച്ചിട്ടുണ്ട്.

ഡിജി യാത്രക്കാർക്ക് ഓൺലൈൻ ക്യുആർ കോഡ് ലഭിക്കുമെന്നതിനാൽ ഈ സാങ്കേതിക പ്രശനം നേരിടേണ്ടി വരുന്നില്ല.

Tags: AirportSecurityBoardingPassCIALFlightTicketsIndiaIndianAirportsQRCodeSafeTravel
Next Post
Massive landslide triggered by torrential rains in Wayanad

250 പിന്നിട്ട് മരണം, ഇനിയും കണ്ടെത്താനുള്ളത് 240-ലേറെ പേരെ, വെല്ലുവിളിയായി ചെളി, തിരച്ചിൽ യന്ത്രസഹായത്തോടെ

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1