• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, May 23, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ബാങ്ക് അക്കൗണ്ട്‌ ഇനി മറ്റൊരാൾക്കും ഉപയോഗിക്കാം; യുപിഐ സർക്കിൾ വന്നു

Editor by Editor
September 7, 2024
in India Malayalam News
0
account-may-be-used-by-another-person-upi-circle-came
9
SHARES
304
VIEWS
Share on FacebookShare on Twitter

ഡിജിറ്റൽ പേയ്‌മെൻ്റ് വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട്‌ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) “UPI സർക്കിൾ” എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. പ്രൈമറി യൂസർക്ക്‌ തങ്ങളുടെ യുപിഐ അക്കൗണ്ടിൽ കുടുംബാംഗത്തെയോ അല്ലെങ്കിൽ മറ്റ്‌ ആരെയെങ്കിലോ സെക്കണ്ടറി യൂസറായി ചേർക്കാൻ കഴയുന്നതാണ്‌ യുപിഐ സർക്കിൾ. സെക്കണ്ടറി യൂസർക്ക്‌ പ്രൈമറി യൂസറുടെ യുപിഐയിലൂടെ ഇടപാടുകൾ നടത്താം. എന്നാൽ ഇതിൻ്റെ പരിധി നിശ്ചയിക്കാൻ പ്രൈമറി യൂസർക്ക്‌ സാധിക്കും. സ്വന്തമായി ബാങ്ക് അക്കൗണ്ടുകളില്ലാത്തവരോ ഡിജിറ്റൽ പേയ്‌മെൻ്റുകൾ ഉപയോഗിക്കാൻ മടിക്കുന്നവരോ ആയവർക്ക് യുപിഐ ഇടപാടുകളുടെ സൗകര്യം ലഭ്യമാക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

യുപിഐ സർക്കിൾ സവിശേഷതകൾ

പ്രൈമറി യൂസർക്ക്‌ കുടുംബാംഗങ്ങളോ ജീവനക്കാരോ പോലുള്ള സെക്കണ്ടറി ഉപയോക്താക്കൾക്ക് പേയ്‌മെൻ്റ് അംഗീകാരം നൽകാം. ഇങ്ങനെ അംഗീകാരം നൽകുന്നവർക്ക്‌ പ്രൈമറി ഉപയോക്താവിൻ്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് ഇടപാടുകൾ നടത്താനാകും. കുട്ടികൾക്ക് അലവൻസ് നൽകുന്ന രക്ഷിതാക്കൾക്കും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിൽ ജാഗ്രത പുലർത്തുന്ന മുതിർന്ന പൗരന്മാർക്കും തങ്ങളുടെ ജീവനക്കാർക്ക് ചെറിയ പണം കൈകാര്യം ചെയ്യേണ്ട ബിസിനസ്സ് ഉടമകൾക്കും പുതിയ സംവിധാനം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടെന്നാണ്‌ എൻപിസിഐ പറയുന്നത്‌. ഒരിക്കൽ ചേർത്തുകഴിഞ്ഞാൽ, പ്രൈമറി ഉപയോക്താക്കൾക്ക് ചെലവ് പരിധി നിശ്ചയിക്കുന്നതിനോ അല്ലെങ്കിൽ ഓരോ ഇടപാടിനും അംഗീകാരം നൽകാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും. “സ്‌പെൻഡ്‌ വിത്ത്‌ ലിമിറ്റ്‌ (പരിമിതികളോടെ ചെലവഴിക്കുക), അപ്രൂവ്‌ എവരി പേയ്‌മെൻ്റ്‌ (എല്ലാ ഇടപാടുകളും അംഗീകരിക്കുക)” ഓപ്ഷനുകളാണ്‌ ഇതിനായി നൽകിയിരിക്കുന്നത്‌.

യുപിഐ സർക്കിളിൽ പരമാവധി പ്രതിമാസ പരിധി 15,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്‌. മാത്രമല്ല ഒരു ഇടപാട് 5,000 രൂപയിൽ കവിയാൻ പാടില്ല. കൂടാതെ, ആദ്യ 24 മണിക്കൂറിൽ സെക്കണ്ടറി യൂസറുടെ പരിധി 5,000 രൂപയാണ്‌.

Tags: Digital PaymentsIndiaNPCIUPIUPI Circle
Next Post
Vistara

ബോംബ് ഭീഷണി; മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനം തുർക്കിയിലിറക്കി

Popular News

  • RSA Unveils Major Plan to Cut Driving Test Waiting Times

    ഡ്രൈവിംഗ് ടെസ്റ്റിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? അപ്പോയ്ന്റ്മെന്റ് ലഭ്യത്തിയിലെ കാലതാമസം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി RSA

    13 shares
    Share 5 Tweet 3
  • ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha