• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, July 7, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ആധാര്‍ സൗജന്യമായി പുതുക്കല്‍: സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം, ചെയ്യേണ്ടത് ഇത്രമാത്രം 

Editor by Editor
December 12, 2023
in India Malayalam News
0
ആധാര്‍ സൗജന്യമായി പുതുക്കല്‍: സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം, ചെയ്യേണ്ടത് ഇത്രമാത്രം 
9
SHARES
299
VIEWS
Share on FacebookShare on Twitter

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം. സെപ്റ്റംബര്‍ 14ന് കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഉപയോക്താക്കളുടെ താത്പര്യം മാനിച്ച് ഡിസംബര്‍ 14 വരെ നീട്ടുകയായിരുന്നു. ഇനിയും നീട്ടുമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ല. മൈആധാര്‍ പോര്‍ട്ടലില്‍ കയറി വേണം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്.

ആദ്യം സമയപരിധി ജൂണ്‍ 14 ആയിരുന്നു. ഇതാണ് പിന്നീട് സെപ്റ്റംബര്‍ 14 വരെയായി നീട്ടിയത്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നതിന്റെ ഭാഗമായാണ് വീണ്ടും സമയപരിധി ഡിസംബര്‍ 14 വരെ നീട്ടിയത്.

യുഐഡിഎഐ പോര്‍ട്ടല്‍ വഴി ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം.  അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. 10 വര്‍ഷത്തിലൊരിക്കല്‍ ആധാറിലെ വിവരങ്ങള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളുടെ സഹായത്തോടെയാണ് ഓണ്‍ലൈനായി സൗജന്യമായി വിവരങ്ങള്‍ പുതുക്കേണ്ടത്. 

ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി അനുസരിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. തിരിച്ചറിയല്‍, മേല്‍വിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ വേണം. സൈറ്റില്‍ കയറി Document Update ല്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. 

തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കണം. അപ്‌ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. ഈ സമയത്താണ് സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യേണ്ടത്. സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും. സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ ഈ നമ്പര്‍ ഉപകരിക്കും.

Tags: AadharIndiaInfoUIDAI
Next Post
Lok Sabha attack using smoke canisters

പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ പ്രതികളെയെല്ലാം പിടികൂടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി

Popular News

  • uae golden visa

    ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    9 shares
    Share 4 Tweet 2
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha