• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Gulf Malayalam News UAE Malayalam News

ബാഗേജ് അലവൻസ് വീടിക്കുറച്ചെന്ന വാർത്ത, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്‌

Editor by Editor
August 23, 2024
in UAE Malayalam News
0
Air India
9
SHARES
316
VIEWS
Share on FacebookShare on Twitter

യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസ് 30-ൽ നിന്ന് 20 കിലോഗ്രാമായി എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചു എന്ന വാർത്തകൾ വന്നതിന് പിറകെ വിശദീകരണവുമായി കമ്പനി. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ നടപടിയെ കണ്ടിരുന്നത്.

യൂറോപ്പിലെ യാത്രക്കാരെ ഇത് നേരിട്ട് ബാധിക്കില്ല എങ്കിലും കൂടി വരുന്ന വിമാന ടിക്കറ്റ് നിരക്കുകളിൽ നിന്ന് രക്ഷപെടാൻ യാത്രക്കാർ മിഡിൽ ഈസ്റ്റ് മാർഗം കണക്റ്റിംഗ് എയർലൈൻ ആയി പലപ്പോഴും എയർ ഇന്ത്യ എക്സ്പ്രെസ് ഉപയോഗിക്കാറുണ്ട്.

എന്നാൽ യു.എ.ഇ.യില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവന്‍സിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ്‌ ബുക്കിങുകളായ കോര്‍പ്പറേറ്റ്‌ വാല്യൂ, കോര്‍പ്പറേറ്റ്‌ ഫ്‌ളക്‌സ്‌ എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ബാധകമെന്നും എയർലൈൻസ് അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്പ്‌, മറ്റ്‌ പ്രമുഖ ബുക്കിംഗ്‌ ചാനലുകള്‍ എന്നിവ മുഖേന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന റീടെയിൽ കസ്റ്റമേഴ്സിന് ഈ മാറ്റം ബാധകമല്ല. യു.എ.ഇ ഒഴികെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 30 കിലോയായും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുളളത്‌ 20 കിലോയായും തുടരും. യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 20 കിലോയായും തുടരും.

കൂടാതെ, പ്രത്യേക പ്രമോഷന്‍ ക്യാമ്പയിനുകളുടെ ഭാഗമായി 70 ശതമാനം വരെ കിഴിവോടെയുള്ള ബാഗേജ്‌ അലവന്‍സുകളും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്സൈറ്റിൽ ലഭ്യമാണ്. നിലവില്‍ യുഎഇയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ പ്രത്യേക നിരക്കായ 50 ദിര്‍ഹത്തിന്‌ അഞ്ച് കിലോ ബാഗേജും 75 ദിര്‍ഹത്തിന്‌ 10 കിലോ ബാഗേജും അധികമായി കൊണ്ടുവരാം.

Tags: Air IndiaBaggage AllowanceEuropeTravel NewsUAE
Next Post
7 types of online content that are banned in UAE

യുഎഇയിൽ നിരോധിച്ചിരിക്കുന്ന കണ്ടൻ്റുകൾ ഷെയർ ചെയ്‌താൽ 5 വർഷം വരെ തടവും 500,000 ദിർഹം രൂപ പിഴയും

Popular News

  • james browne1

    ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    12 shares
    Share 5 Tweet 3
  • ഡബ്ലിൻ ഗതാഗതം സ്തംഭിച്ചു: വൻ തീപിടിത്തത്തെ തുടർന്ന് ലൂാസ് സർവീസ് നിർത്തിവെച്ചു

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha