• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, December 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Gulf Malayalam News Oman

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്‌സ് മരിച്ചു

Editor by Editor
May 25, 2025
in Oman
0
malayali died after fell down manhole oman
10
SHARES
346
VIEWS
Share on FacebookShare on Twitter

സലാല: ഒമാന്‍ സലാലയിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്നു.

മെയ് 13 നാണ് മസ്യൂനയില്‍ അപകടമുണ്ടായത്. താമസസ്ഥലത്തെ മാലിന്യം കളയാന്‍ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുമ്പോള്‍ അബദ്ധത്തില്‍ മാന്‍ഹോളില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ഭര്‍ത്താവ് ദിനരാജും സഹോദരന്‍ അനൂപും സലാലയിലെത്തിയിരുന്നു. നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ: കെ. സനാതനന്‍ അറിയിച്ചു. മകള്‍ നിള. പാമ്പാടി കമലാലയത്തില്‍ വിജയകുമാറിന്റെയും ഓമനയുടെയും മകളാണ്.

Next Post
heavy rain in kerala holiday for educational

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, സ്പെഷൽ ക്ലാസുകളും വയ്‌ക്കരുത്; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

Popular News

  • metrolink breakthrough state to buy ranelagh homes to end legal row (2)

    മെട്രോലിങ്ക് പദ്ധതിയിലെ തടസ്സം നീങ്ങി: റനിലായിലെ വീടുകൾ സർക്കാർ ഏറ്റെടുക്കും

    10 shares
    Share 4 Tweet 3
  • ഡാനിയൽ അരുബോസ് കേസ്: ബ്രസീലിൽ ഒരാൾ അറസ്റ്റിൽ; അയർലണ്ടിലേക്ക് നാടുകടത്തും

    10 shares
    Share 4 Tweet 3
  • കൗണ്ടി ലിമറിക്കിൽ വാഹനാപകടം: കാർ ഡ്രൈവർ മരിച്ചു; എൻ20 (N20) റോഡ് അടച്ചു

    10 shares
    Share 4 Tweet 3
  • സ്ലൈഗോയിൽ വാഹനങ്ങൾക്ക് തീയിട്ട പ്രതിക്ക് ആറര വർഷം തടവ്

    10 shares
    Share 4 Tweet 3
  • ക്രിസ്മസ് സമ്മാനം: 150 കോടിയുടെ ലോട്ടറി അടിച്ച് അയർലൻഡിലെ ഒരു കുടുംബം

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha