• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, July 5, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Gulf Malayalam News

മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ; ഇടപാടുകാർക്ക് ആശങ്ക

Editor by Editor
August 25, 2024
in Gulf Malayalam News
0
Muthoot xChange
11
SHARES
355
VIEWS
Share on FacebookShare on Twitter

യു എ ഇയില്‍ സ്വർണ- വിനിമയ രംഗങ്ങളില്‍ പ്രവർത്തിക്കുന്ന പ്രശസ്ത സ്ഥാപനമായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് യുഎഇ സെൻട്രല്‍ ബാങ്ക് റദ്ദാക്കി. ബാങ്കിംഗ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഈ നടപടിയെന്ന് യു എ ഇ വാർത്താ ഏജൻസിയായ വാം (WAM) റിപോർട്ട് ചെയ്തു. യുഎഇ സെൻട്രല്‍ ബാങ്കിന്റെ കർശന നിരീക്ഷണത്തിലായിരുന്നു മുത്തൂറ്റ് എക്‌സ്‌ചേഞ്ച്.

സ്ഥാപനം ബാങ്കിംഗ് നിയമങ്ങളും ധനകാര്യ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തി. പ്രത്യേകിച്ച്‌, നിശ്ചിത തുകയിലുള്ള മൂലധനം നിലനിർത്തുന്നതിലും ഇക്വിറ്റി ലെവല്‍ പരിപാലിക്കുന്നതിലും സ്ഥാപനം പരാജയപ്പെട്ടു. ഇത് രാജ്യത്തെ സാമ്ബത്തിക സുസ്ഥിരതയ്ക്ക് ഭീഷണിയാകുമെന്ന് വിലയിരുത്തി.

സെൻട്രല്‍ ബാങ്കിന്റെ നടപടിയിലൂടെ, യുഎഇയിലെ സാമ്ബത്തിക സംവിധാനത്തിന്റെ സുരക്ഷയും സമഗ്രതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ ധനകാര്യ സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ നടപടി എന്ന് റിപ്പോർട്ടില്‍ പറയുന്നു.

മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കല്‍ യുഎഇയിലെ പ്രവാസി മലയാളികള്‍ക്കും പ്രത്യേകിച്ചും മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉപഭോക്താക്കള്‍ക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. പണം മാറ്റുന്നതിനും മറ്റ് ധനകാര്യ സേവനങ്ങള്‍ക്കും ഇനി മുത്തൂറ്റ് എക്‌സ്‌ചേഞ്ചിനെ ആശ്രയിക്കാൻ കഴിയില്ല.ഈ സാഹചര്യത്തില്‍, യുഎഇയില്‍ താമസിക്കുന്നവർ മറ്റ് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.

Tags: GoldMoney ExchangeMuthoot xChangeUAEWAM
Next Post
attempted-abduction-at-the-airport-5-people-arrested

വിമാനത്താവളത്തിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം; 5 പേർ പിടിയിൽ

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1