ദുബായ്∙ ചെന്നൈ പ്രളയത്തെ തുടർന്ന്, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. റദ്ദാക്കിയ വിമാനങ്ങളിലുള്ള യാത്രക്കാരെക്കൂടി ഉൾപ്പെടുത്തി കൂടുതൽ സീറ്റുള്ള വിമാനം വരും ദിവസങ്ങളിൽ സർവീസ് നടത്തിയേക്കും. എമിറേറ്റ്സിന്റെ വിമാനം ഇന്നലത്തേത് ബെംഗളൂരുവിലേക്കു വഴി തിരിച്ചുവിട്ടു. ഇതിനു പുറമേ ഇന്നലത്തെ 4 സർവീസും ഇന്നത്തെ 2 സർവീസും എമിറേറ്റ്സ് റദ്ദാക്കി.
സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് വെബ്സൈറ്റ് വഴി അറിയിപ്പു ലഭിക്കും. ഫ്ലൈദുബായിയുടെ വിമാനം ബെംഗളൂരുവിലേക്കു സർവീസ് നടത്തി. തിരികെ എത്തേണ്ട സർവീസ് റദ്ദാക്കി. ചെന്നൈയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിയതായി ഒമാൻ എയർ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ സർവീസുകൾ പുനഃരാരംഭിക്കും.
വിവവരങ്ങൾക്ക്: +968 2453 1111.