ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനങ്ങളിൽ ഒന്നായ ബെലൂഗ എയർബസ് A300 മസ്കത്ത് ഇന്റർനാഷണൽ വിമാനത്താവളത്തിലിറങ്ങി.
ബെലൂഗ തിമിംഗലത്തിനോട് സാദൃശ്യമുള്ള ബെലൂഗ എയർബസ് A300-ന്റെ ആകെ നീളം 56.16 മീറ്ററാണ്.
ഈ വിമാനത്തിന്റെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 44.84 മീറ്ററാണ്.17.25 മീറ്റർ ഉയരമുള്ള ബെലൂഗ എയർബസ് A300-ന്റെ റേഞ്ച് 1,650 കിലോമീറ്ററാണ്. ഈ വിമാനത്തിന് നാല്പത് ടൺ വരെ ഭാരം വഹിക്കുന്നതിനുള്ള ശേഷിയുണ്ട്.