ദുബൈ: വയനാട് ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും പണം അയക്കുന്ന പ്രവാസികൾക്ക് സർവീസ് ചാർജ് സൗജന്യമാക്കി ട്രാവൽ ഗ്രൂപ്പ് ആയ അക്ബർ ട്രാവൽസ്. അക്ബർ ട്രാവൽസിന്റെ സഹോദര സ്ഥാപനമായ അൽജസീറ എക്‌സ്‌ചേഞ്ച് വഴി നടത്തുന്ന ഇടപാടുകൾക്കാണ് ഇളവ് ലഭിക്കുകയെന്ന് സി.എം.ഡി അബ്ദുനാസർ അറിയിച്ചു. അൽജസീറയുടെ എല്ലാ ബ്രാഞ്ചുകളിലും ഇളവ് ലഭ്യമാകും.