സൗത്താംപ്ടൺ — യുകെയിൽ മലയാളി നഴ്‌സ് വിചിത്ര ജോബിഷ് (36) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിൻചെസ്റ്റർ റോയൽ ഹാംപ്ഷെയർ കൗണ്ടി എൻഎച്ച്എസ് ആശുപത്രിയിൽ നഴ്‌സായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു . സൗത്താംപ്ടൺ ജനറൽ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ചികിത്സയുടെ ഭാഗമായി സ്റ്റെം സെൽ ചികിത്സയും നടത്തിയിരുന്നു. ഓരോ ഘട്ടത്തിലും രോഗം ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു വിചിത്രയും കുടുംബവും. 2021 ഫെബ്രുവരിയിലാണ് വിചിത്ര റോയൽ ഹാംപ്ഷെയർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. യുകെയിലെത്തുന്നതിന് മുൻപ് ബഹ്‌റൈനിലും നഴ്‌സായി ജോലി ചെയ്തിരുന്നു.
വയനാട് പനമരം ചൂരക്കുഴി സ്വദേശിയായ ജോബിഷ് ജോർജാണ് ഭർത്താവ്. എട്ട് വയസ്സുകാരനായ ലിയാൻ, അഞ്ച് വയസ്സുകാരിയായ ഹെസ്സ എന്നിവരാണ് മക്കൾ. സംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.