മക്കളെ വിഷംനല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബ്രിട്ടനില്‍ യുവതി അറസ്റ്റില്‍. ഒന്‍പതും പതിമൂന്നും വയസുള്ള മക്കളെയാണ് രാസവസ്തു കുത്തിവച്ച് കൊല്ലാന്‍ നഴ്സായ ജിലുമോള്‍ ജോര്‍ജ് ശ്രമിച്ചത്. ഈസ്റ്റ് സസെക്‌സ് ഹണ്ടേഴ്‌സ് വേയില്‍ താമസിക്കുന്ന ജിലുമോള്‍ ജോര്‍ജി(38)നെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മലയാളിയാണെന്നാണ് വിവരം. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടികളിപ്പോള്‍. സംഭവ സമയത്ത് ജിലുവിന്‍റെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.
വ്യാഴാഴ്ച രാവിലെയാണ് ഹണ്ടേഴ്‌സ് വേയിലെ വീട്ടില്‍ ജിലുമോളെയും ഒമ്പതും 13-ഉം വയസ്സ് പ്രായമുള്ള കുട്ടികളെയും വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ അവശനിലയിലായിരുന്ന രണ്ട് കുട്ടികളെയും ജിലുവിനെയും പൊലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് വിഷംനല്‍കിയ ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് ആശുപത്രിവിട്ട യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടികളും ആശുപത്രി വിട്ടു. അറസ്റ്റ് ചെയ്ത പ്രതിയെ ശനിയാഴ്ച ബ്രൈറ്റണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും ജിലുവിനെതിരെ പൊലീസ് കേസെടുത്തു. ബ്രൈട്ടന്‍ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് എട്ടിന് വീണ്ടും കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ജിലുവിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സയും നീതിയും ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.