• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, May 13, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Vatican City

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വാസമെടുത്തു

Editor by Editor
March 20, 2025
in Vatican City
0
pope's health improves; he breathes without an oxygen mask
9
SHARES
307
VIEWS
Share on FacebookShare on Twitter

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ മാസ്‌കിന്റെ സപ്പോര്‍ട്ടില്ലാതെ അദ്ദേഹം ശ്വസിക്കാന്‍ തുടങ്ങിയതായി വത്തിക്കാന്‍ അറിയിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച് വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രമായിരുന്നു അത്.

ഫെബ്രുവരി 14നായിരുന്നു ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ മാര്‍പ്പാപ്പയെ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്ന് പറഞ്ഞുകൊണ്ടുള്ള മാര്‍പാപ്പയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന രാത്രി പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു മാര്‍പ്പാപ്പയുടെ ശബ്ദസന്ദേശം കേള്‍പ്പിച്ചത്.

മാര്‍പ്പാപ്പയ്ക്ക് നിലവില്‍ ശ്വാസതടസമില്ലെന്ന് വത്തിക്കാനും വ്യക്തമാക്കി. എങ്കിലും ആരോഗ്യനില പൂര്‍ണമായും വീണ്ടെടുക്കുന്നത് വരെ ആശുപത്രിയില്‍ തുടരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags: PopePope FrancisVatican City
Next Post
heathrow airport shuts down following massive fire at nearby power substation

ലണ്ടൻ ഹീത്രോ വിമാനത്താവളം സമീപത്തെ സബ്സ്റ്റെഷനിൽ തീപ്പിടിത്തത്തെ തുടർന്ന് പൂർണമായി അടച്ചു

Popular News

  • pm modi will address nation today

    ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    10 shares
    Share 4 Tweet 3
  • കുടിയേറ്റം നിയന്ത്രിക്കാൻ കടുത്ത പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് യുകെ സർക്കാർ

    11 shares
    Share 4 Tweet 3
  • വെടിനിര്‍ത്തല്‍ ധാരണയായി, തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് ഇന്ത്യ തുടരും – വിദേശകാര്യമന്ത്രി 

    10 shares
    Share 4 Tweet 3
  • യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ 5 മണിക്കൂർ നേരത്തെയെത്തണം

    17 shares
    Share 7 Tweet 4
  • ‘ദേശസുരക്ഷക്ക് ഭീഷണി’; മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ ലക്ക്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha