ഭാര്യ മരിച്ചു മണിക്കൂറുകള്‍ കഴിയും മുന്‍പേ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടില്‍ നിന്നും തിരികെ എത്തി പത്താം ദിവസം കുഴഞ്ഞു വീണു മരിച്ച പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ് സോണിയ സാറ ഐപ്പിന്റെ ഭര്‍ത്താവ് പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പില്‍ അനിലിന്‍ ചെറിയാനെയാണ് യുകെയിലെ ഇവരുടെ താമസ സ്ഥലത്തിനു പുറത്തെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ കുഴഞ്ഞു വീണാണ് സോണിയ കഴിഞ്ഞ ദിവസം മരിച്ചത്. ഭാര്യയുടെ മരണത്തില്‍ അനിലില്‍ ഏറെ ദുഖിതനായിരുന്നു. പിന്നീട് അനിലിനെ കാണാതാവുകയും തെരച്ചിലില്‍ വിടിനു പിന്നിെല കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ജീവനൊടുക്കിയതാണ് എന്നാണു പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ യുകെ സമയം നാലരയോടെ അനിലിനെ കാണാതെ വന്നതോടെ അയല്‍വാസികളും സുഹൃത്തുക്കളും തിരക്കിയിറങ്ങുകയായിരുന്നു. പോലീസിനൊപ്പം ഇവര്‍ നടത്തിയ തിരച്ചിലിലാണ് അനിലിനെ താമസ സ്ഥലത്തിനു പിന്നിലെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന അനില്‍, സോണിയയുടെ മരണത്തില്‍ കടുത്ത ദുഖിതനായിരുന്നു. സോണിയുടെ ഭൗതിക ദേഹം നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അനിലിന്റെയും അന്ത്യം സംഭവിച്ചിരിക്കുന്നത്.
കോട്ടയം പാക്കില്‍ സ്വദേശിനിയായ സോണിയ റെസ്സിച്ചിയിലെ അലക്‌സാണ്ട്രാ ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു. കാലിലെ സര്‍ജറിയുമായി ബന്ധപ്പെട്ട് 10 ദിവസത്തോളം സ്വദേശത്ത് എത്തിയിരുന്നു. ഇതിനുശേഷം മടങ്ങിയെത്തിയ ഉടനെയാണ് വീട്ടില്‍ കുഴഞ്ഞു വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല. ഇരുവരുടെയും മക്കള്‍: ലിയ, ലൂയിസ്.