കിഗ്‌സ് ലാന്‍ഡ് ഹൈസ്ട്രീറ്റില്‍ ഒരു റെസ്റ്റോറന്റിന് സമീപം അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് പരിക്ക്. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ – അജീഷ് ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മരിയയ്ക്കാണ് വെടിയേറ്റത്. പത്തു വയസുകാരി ലിസെല്ലയും മറ്റ് മൂന്ന് പേരും ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നലെ രാത്രി 9.20 ഓടെയാണ് ലണ്ടനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്‌സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിന് നേരേ വെടിയുതിർക്കുകയായിരുന്നു. കുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്ന് ആഴത്തിൽ മുറിവുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല.
ഒരു ബൈക്കില്‍ എത്തിയ അക്രമി ഭക്ഷണം കഴിക്കുന്നവരുടെ ദിശയിലേക്ക് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം അതിവേഗത്തില്‍ ഓടിച്ച് കടന്ന് കളയുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിംഗ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റില്‍ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഒരാളിന് അഞ്ച് വെടിയേറ്റതായിട്ടാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വെടിയൊച്ച കേട്ടതോടെ ഇവിടെ ഉണ്ടായിരുന്ന ചിലര്‍ മേശയുടെ, അടിയിലും ചിലര്‍ തറയില്‍ വീണ് കിടന്നും വെടിവെയ്പില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസും ആശുപത്രി ജീവനക്കാരുമെല്ലാം വളരെ കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിച്ചത്.
ഇവിടെ നടന്നത് വെടിവെയ്പ് ആണെന്ന് ആദ്യം പലര്‍ക്കും മനസിലായിരുന്നില്ല. സംഭവത്തില്‍ ആരേയും നിലവില്‍ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.