ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കെയ്ര് സ്റ്റാര്‍മറെ നിയമിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പത്രകുറിപ്പിലൂടെയാണ് കൊട്ടാരം തീരുമാനം അറിയിച്ചത്. ചാള്‍സ് രാജാവ് സ്റ്റാര്‍മറെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ചിരുന്നു.
ഋഷി സുനക് പ്രധാനമന്ത്രി പദം രാജിവച്ചതിന് പിന്നാലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാൾസ് രാജാവ് സ്റ്റാർമറെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ബ്രിട്ടണില്‍ പതിനാല് വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്.
നാനൂറിലെ സീറ്റുകള്‍ നേടിയാണ് സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചത്. കെയ്ര് സ്റ്റാര്‍മര്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസില്‍ നിന്നാണ് വിജയിച്ചത്. യുകെയിലെ ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്തുവെന്നാണ് വിജയത്തിന് ശേഷം കെയ്ര് സ്റ്റാര്‍മര്‍ പ്രതികരിച്ചത്.