ലണ്ടൻ: യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ തെംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മിത്കുമാർ പട്ടേൽ എന്ന 23കാരന്‍റെ മൃതദേഹമാണ് നദിയിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം 17 മുതലാണ് മിത്കുമാറിനെ കാണാതായത്. മരണത്തിൽ ദുരൂഹതയില്ലെന്നും നഗരത്തിലെ പൊലീസ് വ്യക്തമാക്കി.
2023 സെപ്റ്റംബറിലാണ് മിത്കുമാർ യുകെയിലെ ഷെഫീൽഡ് ഹല്ലം യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിനായി എത്തിയത്. നവംബർ 17ന് നിത്യേനയുള്ള നടത്തത്തിനായി പുറത്തേക്കു പോയ മിത്കുമാർ പിന്നീട് തിരിച്ചെത്തിയില്ല.