• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, July 5, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

എയർ ഇന്ത്യയുടെ ബെംഗളൂരു-ലണ്ടൻ ഗാറ്റ്‌വിക്ക് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉടന്‍ – Air India To Launch Non stop Flights

Editor by Editor
June 10, 2024
in United Kingdom News / UK Malayalam News
0
Air India
9
SHARES
301
VIEWS
Share on FacebookShare on Twitter

ബെംഗളൂരു (കർണാടക) : 2024 ഓഗസ്റ്റ് 18 മുതൽ ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ (എൽജിഡബ്ല്യു) പ്രഖ്യാപിച്ച നോൺ-സ്റ്റോപ്പ് സർവീസ് ഉടന്‍ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പുതിയ റൂട്ടിൽ ആഴ്‌ചയിൽ അഞ്ച് ഫ്ലൈറ്റുകൾ അവതരിപ്പിക്കും, ഇത് ബിസിനസിനും വിനോദ യാത്രക്കാർക്കുമുള്ള കണക്റ്റിവിറ്റി വർധിപ്പിക്കും.

ഈ വികസനത്തോടെ, ലണ്ടനിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ഹീത്രൂവിലേക്കും ഗാറ്റ്‌വിക്കിലേക്കും നേരിട്ട് കണക്റ്റിവിറ്റി നൽകുന്ന ആദ്യ ഇന്ത്യൻ നഗരമായി ബെംഗളൂരു മാറും. പദ്ധതി ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക സാംസ്‌കാരിക ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

‘എയർ ഇന്ത്യയുമായി നിലവിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ലണ്ടനിലേക്കുള്ള കണക്റ്റിവിറ്റി വളരെയധികം വർധിപ്പിക്കുകയും ചെയ്യുന്ന ഈ പുതിയ വികസനത്തിൽ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ പുതിയ റൂട്ട് വ്യാപാരം, ടൂറിസം, സാംസ്‌കാരിക വിനിമയം എന്നിവ വർധിപ്പിക്കും.

ഏറ്റവും തിരക്കേറിയ ദീർഘദൂര മാർക്കറ്റുകളിലൊന്നാണ് ലണ്ടൻ, പുതിയ സർവീസ് യാത്രക്കാർക്ക് ലണ്ടനിലെ വിമാനത്താവളങ്ങൾ തെരഞ്ഞെടുക്കാൻ അനുവദിക്കുമെന്നും’ ബെംഗളൂരു ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സത്യകി രഘുനാഥ് പറഞ്ഞു.

കൂടാതെ നെറ്റ്‌വർക്കിലേക്ക് കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്നതായും അതുവഴി ദക്ഷിണ, മധ്യ ഇന്ത്യയിലേക്കുള്ള കവാടമെന്ന നിലയിൽ സ്ഥാനം ശക്തിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കണോമിയിൽ 238 സീറ്റുകളും ഉൾപ്പെടുന്ന ഈ റൂട്ടിൽ എയർ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനം പ്രവർത്തിപ്പിക്കും. ബെംഗളൂരു-ലണ്ടൻ യാത്രയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് ഈ പുതിയ സേവനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. യാത്രക്കാർക്ക് സൗകര്യപ്രദവും നേരിട്ടുള്ളതുമായ ഫ്ലൈറ്റ് ഓപ്ഷനുകൾ ഇത്‌ വാഗ്‌ദാനം ചെയ്യുന്നു.

Tags: Air IndiaBangaloreIndiaUnited Kingdom
Next Post
indigo-landing-air-india-flight-takeoff-at-same-time-at-mumbai-airport

ഒരേ റണ്‍വേയില്‍ ഒരേ സമയം 2 വിമാനങ്ങള്‍, ലാന്‍ഡിങ്ങും ടേക്ക് ഓഫും ഒരുമിച്ച്; ഒഴിവായത് വൻ അപകടം

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1